മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മകനുമെതിരെ, യു.ഡി.എഫ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വി.എസ് ഇന്ന് മറുപടി പറയും. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വധഭീഷണി ആരോപണ വാര്‍ത്താസമ്മേളനത്തോടെ ആരംഭിച്ച വെളിപ്പെടുത്തലുകള്‍ക്ക് മറുപടിയായി യു.ഡി.എഫും കോണ്‍ഗ്രസ് ചാനലും പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ വി.എസ് ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് പുറത്തായവരും പുറത്ത് പോയവരും അടങ്ങുന്ന ഒരു നിര തന്നെ വി.എസിനെ ആരോപണങ്ങളില്‍ തളച്ചിടാന്‍ യു.ഡി.എഫുമായി ധാരണയിലെത്തിയിട്ടും അവരുടെ സഹായത്തോടെ ഉന്നയിച്ച ആരോപണങ്ങള്‍ക്കോ, അവര്‍ അ്വവതരിപ്പിച്ച രേഖകള്‍ക്കോ വി.എസിനെ കുറ്റവാളിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കെ.പി.പി നമ്പ്യാരോട് 75 കോടി രൂപ വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ കൈക്കൂലിചോദിച്ചു എന്ന നമ്പ്യാരുടെ പുസ്തകത്തിലെ വെളിപ്പെടുത്തലോ, അരുണ്‍കുമാറിന്റെ വിദേശ യാത്രകളോ, പൊതുജനത്തിന്റെ മനസ്സില്‍ വിശ്വാസ്യമായി അവതരിപ്പിക്കാന്‍ യു.ഡി.എഫിന് കിഞ്ഞിട്ടില്ല. ആധികാരിക രേഖകള്‍ വൈകാതെ പുറത്ത് വിടുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് പ്രഖ്യാപിച്ചുണ്ട്. അത് പുറത്ത് വരും വരെ രേഖകള്‍ക്കായി കാത്തിരിക്കാം.
കെ.പി.പി നമ്പ്യാരുടെ പുസ്തകത്തിലെ വിവരങ്ങളെ ആസ്പദമാക്കി 75 കോടി ആവശ്യപ്പെട്ടെന്ന വാര്‍ത്ത വര്‍ഷങ്ങള്‍ക്ക് മുമ്പെ യു.ഡി.എഫിലെ ഒരു പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഏറെ വൈകാതെ പത്രം മാപ്പ് പറയുകയും തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. വീണ്ടും അതേപുസ്തകവും അതേ ആരോപണവുമായി യു.ഡി.എഫ് രംഗത്തിറങ്ങിയിരിക്കയാണ്.
സി.പി.എമ്മിനെ ശത്രു പക്ഷത്ത് നിര്‍ത്തുന്നതിന് പകരം വി.എസിനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന തന്ത്രമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്.
No comments:
Post a Comment