Saturday, February 19, 2011

കൃഷ്ണകുമാറും കുഞ്ഞാലിക്കുട്ടിയും ബലാത്സംഗം ചെയ്തെന്ന് കോതമംഗലം പെണ്‍കുട്ടി




മുന്‍കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാര്‍ മുന്‍ സംസ്ഥാന മന്ത്രി കുഞ്ഞാലിക്കുട്ടി മുതലായവര്‍ തന്നെ ബലാത്സംഘം ചെയ്തുവെന്ന് കോതമംഗലം പെണ്‍വണിഭ കേസിലെ പെണ്‍കുട്ടി സ്വന്തം കയ്യക്ഷരത്തില്‍ എഴുതിയ കത്ത് പുറത്ത് വന്നു. ഡയറിയുടെ താളുകളില്‍ എഴുതിയ കത്ത് കേരളസ്ത്രീവേദി സംസ്ഥാന കണ്‍വീനര്‍ അഡ്വ. പി.വി വിജയമ്മയ്ക്കാണ് പെണ്‍കുട്ടി അയച്ചത്. 1996 മുതല്‍ രണ്ട് വര്‍ഷത്തോളം 138 പേര്‍ തന്നെ അതിക്രൂരമായി, ലൈംഗികമായി പീഡിപ്പിച്ചു എന്ന് കത്തില്‍ പറയുന്നു. സംഭവം പൊലീസിലും കോടതിയിലും വ്യക്തമായ തെളിവുകളോടെ ബോധിപ്പിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നും കത്തില്‍ പറയുന്നുണ്ട്. പോട്ട ധ്യാനകേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഡയറിയുടെ താളിലാണ് കത്തെഴുതിയതെന്ന് പെണ്‍കുട്ടി പിന്നീട് തന്നോട് പറഞ്ഞതായി അഡ്വ. വിജയമ്മ മാധ്യമത്തോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ കത്തുകളും ആവശ്യങ്ങളും പരിഗണിച്ച് ഒരു സ്വകര്യ അന്യായം ഫയല്‍ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്നായി സ്‌പെഷ്യല്‍ പ്രോസിക്യട്ടറായിരുന്ന അഡ്വ. ജനാര്‍ദ്ദനക്കുറുപ്പിനെ താനും പെണ്‍കുട്ടിയും സമീപിച്ചിരുന്നു. കുട്ടി ഈ കാര്യങ്ങള്‍ അദ്ദേഹത്തോടും തുറന്നു പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടിയുടെ 18 പേജ് വരുന്ന മൊഴിതയാറാക്കുകയും ചെയ്തു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ സ്വാധീനിച്ച് മൊഴിമാറ്റിക്കാന്‍ ശ്രമം നടന്നത്. പോട്ട ധ്യാനകേന്ദ്രത്തിലെ അച്ചന്‍ ഇടപെട്ട് പെണ്‍കുട്ടിയെ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. ഭര്‍ത്താവുമൊത്ത് മനസമാധാനത്തോടെ ജീവിക്കണമെന്നും അതിനായി കേരളം വിട്ട് പോകയാണെന്നും ഇനി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും എഴുതിയ ഒരു കത്താണ് പിന്നെ പെണ്‍കുട്ടി അയച്ചത്. അതിനുശേഷം മറ്റ് വിവരങ്ങളൊന്നുമില്ല എന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടി കേസുമായി മുന്നോട്ട് പോകാന്‍ തയാറല്ലാത്ത സാഹചര്യത്തിലാണ് സ്ത്രീവേദി അതില്‍നിന്ന് പിന്മാറിയത്. ലൈംഗികമായി നിരന്തരം പീഡിപ്പിക്കപ്പെടുകയും മയക്ക്മരുന്നുകള്‍ക്ക് അടിമയാക്കുകയും ചെയ്ത സാഹചര്യത്തില്‍ നടക്കാന്‍ പോലും കഴിയാത്ത ശാരീരികാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. അതിനാലാണ് ചികിത്സക്കായി പോട്ടയിലെത്തിച്ചതെന്നാണറിഞ്ഞതെന്നും അവര്‍ പറഞ്ഞു.

കേസൊതുക്കിയതിനെയും മൊഴിമാറ്റിച്ചതിനെയും കുറിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്റെ വെളിപ്പെടുത്തലുകളിലും പോട്ട ധ്യാകേന്ദ്രത്തിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപ നല്‍കിയാണ് മൊഴി തിരുത്തിച്ചതെന്നായിരുന്നു റഊഫിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക പൊലീസ് സംഘം ഈ കേസും അന്വേഷിക്കുന്നുണ്ട്. അതിനിടയിലാണ് പെണ്‍കുട്ടിയുടെ സ്വന്തം കൈപ്പടയിലുള്ള കത്ത് പുറത്തു വന്നിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറാന്‍ തയാറാണെന്നും അഡ്വ. വിജയമ്മ മാധ്യമത്തോട് പറഞ്ഞു.


2 comments:

  1. സംസ്ഥാന മന്ത്രിക്കും കേന്ദ്രമന്തിക്കും എതിരെ നടപടി എടുക്കണം. ഇത്തരം പീഡനക്കാരെ കയ്യാമം വെച്ച് നടത്തിക്കണം..

    ReplyDelete
  2. ജനാര്‍ദ്ദനക്കുറുപ്പ് എന്ന സി പി എമ്മുകാരന്‍ വക്കീല്‍ ഇക്കാര്യത്തെപ്പറ്റി തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. പെണ്‍കുട്ടി മൊഴിമാറ്റി പറയുന്നവളാണെന്നും വിശ്വസിക്കാന്‍കൊള്ളില്ലെന്നുമാണ് അദ്ദേഹം വിചാരിച്ചത്.
    കൃഷ്ണകുമാര്‍ 'നല്ലൊരു നായരാ'യാലും മതി (ആണോ എന്നറിയില്ല) ഇദ്ദേഹത്തിന് അങ്ങനെ തോന്നാന്‍ എന്നുള്ളതും പരിഗണിക്കേണ്ടതുണ്ട്.
    http://picasaweb.google.com/calicutter/JanardhanaKurupuAutobioPages#5568316502838061506

    ReplyDelete