എന്റെ മയ്യത്തില്‍ ചവുട്ടിയല്ലാതെ കുഞ്ഞാലിക്കുട്ടിയുടെ ഒരു രോമത്തില്‍ തൊടാന്‍ പോലും ആരെയൂം അനുവദിക്കില്ലെന്ന് ഡോ. എം.കെ മുനീര്‍ . എം.എസ്.എഫ് സംസ്ഥാന കാനപസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുനീര്‍ . ഞാനും കുഞ്ഞാലിക്കുട്ടിയും രണ്ടല്ല. ഒന്നാണ്. പിണറായിയും അച്യുതാനന്ദനും പോലെയല്ല ഞങ്ങള്‍ . ഞങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാമെന്നത് സി.പി.എമ്മിന്റെ സ്വപ്നം മാത്രമാണ്. ലീഗില്ലെങ്കില്‍ മുനീറില്ല. എന്റെ പിതാവ് സി.എച്ച് പച്ചപുതച്ചാണ് ഖബര്‍സ്ഥാനിലേക്ക് പോയത്. ഞാനും അങങിനെതന്നെയായിരിക്കും , എന്നും മുനീര്‍ പറഞ്ഞു.--
000000000000000000000000000000000000000000000000000000000000000000000
കയ്യടി കൊതിച്ച് ഇങ്ങിനെയൊന്നും പറയുന്നയാളല്ല സി.എച്ചിന്റെ മകന്‍.
പിന്നെ ഒരു സംശയം-
ആരോ പറഞ്ഞെന്ന് കേട്ട് ഒരു നാള്‍ രണ്ട് പേജ് വരുന്ന രാജിക്കത്തുമെഴുതി
പാണക്കാട്ടേക്ക് കുതിച്ചതെന്തിനാണാവോ?
മനോരമ ചാനലില്‍ ജനറല്‍ സെക്രട്ടറി പറഞ്ഞതെല്ലാം
അദ്ദേഹം തന്നെ രണ്ടാം നാള്‍ വിഴുങ്ങിയെങ്കിലും
അതെല്ലാം കേട്ട മലയാളികള്‍ ഇനിയേത് വിശ്വസിക്കണം.
നേതാവിനെ തള്ളി താഴേയിട്ട് നേതൃത്വം പിടിച്ചെടുക്കുകയായിരുന്നു
പിന്നിലുള്ള ചിലരുടെ ലക്ഷ്യം
എന്ന മനോരമചാനലിലെ കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലുകള്‍
അവര്‍ ഡിലീറ്റ് ചെയ്താലും ഇല്ലെങ്കിലും
മുനീറിന്റെയും ലീഗുകാരുടെയും മനസില്‍ അത് മായാതെ കിടപ്പുണ്ട്.
അത് മുനീറിനെയും ഷാജിയെയും കുറിച്ചല്ല എന്ന് തല്‍ക്കാലം ആശ്വസിക്കുക.
ജനറല്‍ സെക്രട്ടറിയുടെ രക്ഷക്ക് ഇത്രയും ശക്തനായ
ഒരു ബോഡിഗാര്‍ഡുള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്തിന് പേടിക്കണം.
ആരെ പേടിക്കണം?
ഇതൊക്കെ ഒരു നമ്പറല്ലേ? കുഞ്ഞാലിക്കുട്ടിയുടെ ഇടയിൽ ജീവിച്ചു പോകേണ്ടേ
ReplyDeletemuneere mone shajimaar ethrayund koode
ReplyDelete