Sunday, February 27, 2011

ആ ചെക്കിന് എന്തിന് സംഭവിക്കും?


ചന്ദനതൈലം വെറും വെള്ളവും വിഷമദ്യം ശുദ്ധകള്ളുമാക്കി മാറ്റുന്നവര്‍ക്ക് നാളെ ലക്ഷങ്ങളുടെ ചെക്ക് ബ്ളാങ്ക് ചെക്കുമാക്കാം.
ഇന്നലെ ഇന്ത്യാവിഷനാണ്, ബോംബ് സ്ഫോടനം നടന്ന നരിക്കാട്ടേരിയില്‍, വെച്ച് 9 ലക്ഷം രൂപയുടെ ചെക്ക് കിട്ടിയതായി റിപ്പോര്‍ട്ട് ചെയ്തത്. എസ്.ഐ ഒരു പ്രാദേശിക പത്രലേഖകനോട് പറഞ്ഞ വിവരമാണത്രെ വാര്‍ത്തക്ക് അടിസ്ഥാനം. എന്നാല്‍ കുറച്ചുകഴിഞ്ഞതോടെ പൊലീസിന്റെ സ്വരം മാറി. സി.ഐ വാര്‍ത്താ ലേഖകരോട് പറഞ്ഞത് ചെക്ക് കിട്ടിയിട്ടില്ല എന്നായിരുന്നു. ഇക്കാര്യത്തില്‍ ഒരുറപ്പ് വരുത്താന്‍ വാര്‍ത്താ ലേഖകര്‍ എസ്.ഐയെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്പോട്ടില്‍ നിന്ന് മാറിയിരുന്നു. പിന്നീട് ഉച്ചയ്ക്കുശേഷം ലേഖകര്‍ ഐ.ജിയോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചെക്ക് കിട്ടിയ വിവരം സ്ഥിരീകരിച്ചു. പക്ഷെ ചെക്കിലെ തുകയെ കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹവും തയാറായില്ല. പിന്നെ എന്തുകൊണ്ടാണ് സി.ഐ അത് നിഷേധിച്ചു കൊണ്ടിരുന്നത് എന്നത് അജ്ഞാതം. സിഐക്കറിയാത്ത കാര്യം ഐ.ജി യെങ്ങിനെ പറഞ്ഞു എന്നതും അജ്ഞാതം. സഥലത്തുണ്ടായിരുന്ന പൊലീസുകാരില്‍ നിന്നറിഞ്ഞ കാര്യം ചെക്ക് മുക്കാന്‍ എന്തോ ശ്രമം നടക്കുന്നുണ്ട് എന്നാണ്. എവിടെയോ എന്തോ കുഴപ്പമുണ്ട്. നാളെ ആ ചെക്ക് വെറും ബ്ലാങ്ക് ചെക്കായിരുന്നു എന്ന് ഔദ്യോഗിക വിശദീകരണമുണ്ടായാലും അത്ഭുതപ്പെടാനില്ല. ചെക്ക് തന്നെ കാണാതാവാനും സാധ്യതയുണ്ട്.


3 comments:

  1. malappurathirunnu, njangalude nadinethire illa kadha menayunna thankalude sahathaapam allathe mattonnum illa..

    ReplyDelete