
ബോംബുകള്‍ ഉണ്ടാക്കുന്നത് പശുവിന് തീറ്റകൊടുക്കാനല്ല. മനുഷ്യര്‍ക്ക് നേരെ പ്രയോഗിക്കാനാണ്. മനഷ്യരെ കൊല്ലാനാണ്. അതുകൊണ്ട് തന്നെ അത് മനുഷ്യ വിരുദ്ധമാണ്. ഏത് രാഷ്ട്രീയമായാലും ഏത് പ്രത്യയശാസ്ത്രമായാലും ബോംബുകള്‍ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും എതിര്‍ത്ത് തോല്‍പിച്ചേ പറ്റൂ. വര്‍ഗീയ കലാപങ്ങളിലായാലും രാഷ്ട്രീയ കലാപങ്ങളിലായാലും കൊല്ലപ്പെടുന്നവരും പരിക്കേല്‍ക്കപ്പെടുന്നവരും മിക്കപ്പോഴും നിരപരാധികളാണ്. സ്ത്രീകളോ കുട്ടികളോ ആണ്. ഒരു മനുഷ്യന്റെ ജീവന്‍ ഇല്ലാതാക്കാന്‍ ഒരാള്‍ക്കും അവകാശമില്ല. ഈ അടിസ്ഥാന വിശ്വാസം ഉള്ളില്‍ ഉണ്ടെങ്കിലേ നാദാപുരങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാകൂ. പഴങ്കഥകളും പരാതികളും പറയാനുണ്ടാകും, എല്ലാവര്‍ക്കും. അതിന്റെ പേരില്‍ മനുഷ്യരുടെ സ്വൈരജീവിതവും സമാധാനവും ഇല്ലാതാക്കരുത്. നാദാപുരം മണ്ഡലത്തില്‍ പെട്ട വാണിമേലിലായിരുന്നു ദശാബ്ദങ്ങള്‍ക്ക് മുമ്പ് വര്‍ഗീയ കലാപങ്ങളുടെ തുടക്കം. ഇന്ന് വാണിമേല്‍ സമാധാനപരമാണ്. തൊട്ടടുത്ത പ്രദേശങ്ങളില സംഘര്‍ഷങ്ങള്‍ പോലും ബോംബും തോക്കുമായിറങ്ങാന്‍ അവര്‍ക്ക് പ്രേരണയാകുന്നില്ല. ഈ അവസ്ഥ നിലനിര്‍ത്താന്‍ സമീപ പ്രദേശത്തുകാരും തയാറാകണം. അതിന് പൊലീസും രാഷ്ട്രീയ പാര്‍ട്ടികളും സാംസ്കാരിക പ്രവര്‍ത്തകരും മതസംഘടനകളും രംഗത്തിറങ്ങണം. പക്ഷെ അതിന് ആര് മുന്നിട്ടിറങ്ങും.
No comments:
Post a Comment