88888888888888888888888888
കോടതിയില്‍ രഹസ്യമൊഴി നല്‍കി
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനോടനുബന്ധിച്ച വെളിപ്പെടുത്തല്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫ് കോഴിക്കോട് അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 164ാം വകുപ്പനുസരിച്ചാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയത്. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് റഉൂഫ് കോടതിമുമ്പാകെ ബോധിപ്പിച്ചത്. 164 ാംവകുപ്പ് പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ നേരിട്ട് മൊഴി നല്‍കിയതിനാല്‍ കോടതിയില്‍ തല്‍സമയത്ത് റഊഫും അഭിഭാഷകനും മജിസ്‌ട്രേറ്റും മാത്രമെ ഉണ്ടായിരുന്നുള്ളൂ. കോടതി നിര്‍ദേശപ്രകാരം പൊലീസിനു വേണ്ടി മൊഴി വീഡിയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലിനിടെ സാക്ഷികളുടെ മൊഴി തിരുത്തിയ കാര്യം റഊഫ് പറഞ്ഞിരുന്നു. ഇതിന്റെ രേഖകളും റഊഫ് പുറത്തുവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് പി.കെ കുഞ്ഞാലിക്കുട്ടിക്കും റഊഫിനുമെതിരെ കേസെടുക്കുകയുണ്ടായി. ഈ കേസില്‍ കോടതി അയച്ച സമന്‍സ് പ്രകാരമാണ് റഊഫ് ഇന്ന് രഹസ്യ മൊഴി നല്‍കിയത്. 164 ാം വകുപ്പ് പ്രകാരം നല്‍കുന്ന മൊഴി പിന്നീട് മാറ്റുന്നത് ശിക്ഷാര്‍ഹമാണ്.
അതിനിടെ, ഈ കേസില്‍ വിതുര പെണ്‍വാണിഭകേസിലെ പ്രതിയും മുന്‍ എ.ഡി.ജി.പിയുമായ കെ.സി. പീറ്ററേയും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയെയും പോലിസ് ആലുവ പോലിസ് ക്ലബില്‍ ചോദ്യം ചെയ്തു.
77777777777777777777777
ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി ബഷീറിന്റെയും മറ്റുനിരവധിപേരുടെയും മൊഴി ഇന്നലെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പൊലീസ് രേഖപ്പെടുത്തി. പൊലീസ് അന്വേഷണം വളരെ ഗൌരവമായി മുന്നേറുന്നു. ഇന്നലെ നടന്ന രഹസ്യ മൊഴി രേഖപ്പെടുത്തല്‍ ഇതിനൊരു തെളിവു മാത്രം. ബഷീറും റഊഫുമടക്കമുള്ളവരുടെയെല്ലാം മൊഴികള്‍ രേഖപ്പെടുത്തിയത് വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
No comments:
Post a Comment