'I was fully aware of what would be destroyed. I did not know what would be built out of the ruins' -ZORBA
Wednesday, June 2, 2010
അയ്യപ്പേട്ടാ അത് തട്ടകമായിരുന്നില്ല
മാധ്യമം ആഴ്ചപ്പതിപ്പില്‍ ശ്രീരാമനുമായി കോവിലന്‍ നടത്തി
യ സംഭാഷണം (ലക്കം: 610) വായിച്ചപ്പോള്‍ അതില്‍ പരാമര്‍ശി
ക്കപ്പെട്ട ആ പഴയ സംഭവം വീണ്ടും ഓര്‍ത്തുപോയി. പറഞ്ഞു
കൊടുത്ത് കഥകള്‍ എഴുതിച്ചുകൂടേ എന്ന ശ്രീരാമന്റെ ചോദ്യ
ത്തിന് കോവിലന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്:
''മാധ്യമത്തിലെ മൊയ്തു വാണിമേല്‍ എന്റെ വീട്ടില്‍ വന്നു.
അയാളോട് 'തട്ടക'ത്തിലെ നാലു കഥകള്‍ പറഞ്ഞു കൊടുത്ത്
എഴുതിച്ചു. പിന്നീടെനിക്കു മനസ്സിലായി, പറഞ്ഞു കൊടുത്തെ
ഴുതിച്ചാല്‍ എന്റെ സാഹിത്യം ആവില്ല. അത് മൊയ്തൂന്റെ സാ
ഹിത്യമേ ആവൂ. അങ്ങനെ അതു നിര്‍ത്തി.''
'തട്ടകം' പ്രസിദ്ധീകരിക്കുന്നത് 1995ല്‍ ആണ്; ഞാന്‍ കോവില
ന്റെ വീട്ടിലെത്തി നാലാഴ്ചകളിലായി നാല് കഥകള്‍ കേട്ടെഴു
തിയത് 2003ലും. മലയാളത്തിലെ എല്ലുറപ്പുള്ള കഥാകാരനായ
കോവിലന്റെ നാല് കഥകള്‍ കേട്ടെഴുതാന്‍ അവസരമുണ്ടായി
എന്നത് എനിക്ക് എന്നും അഭിമാനിക്കാവുന്ന അനുഭവമാണ്. അ
ത് 'തട്ടകം' ആയിരുന്നില്ല, തട്ടകത്തിന്റെ രണ്ടാം ഭാഗമായിരുന്നു.
നോവലിന്റെ പേര് കോവിലന്‍ പറഞ്ഞിരുന്നില്ല. സി.പി.എം
നേതാവായിരുന്ന പരേതനായ ഇമ്പിച്ചിബാവയുടെ ജീവിതവുമാ
യി ബന്ധപ്പെട്ട കഥയായിരുന്നു അത്. ഇമ്പിച്ചിബാവ ഒളിവില്‍
കഴിയാന്‍ കണ്ടാണശേരã ിയില്‍ എത്തുന്നതും തറവാട്ടില്‍ ഒളിവില്‍
കഴിയുന്നതുമായ ഭാഗമാണ് പകര്‍ത്തി എഴുതിയിരുന്നത്. അത്
എഴുതി പൂര്‍ത്തിയായിരുന്നെങ്കില്‍ 'തട്ടക'ത്തിന്റെ രണ്ടാം ഭാഗ
മായി ഒരു നോവല്‍ മലയാള സാഹിത്യത്തിന് കിട്ടുമായിരുന്നു.
ആരോഗ്യപ്രശ്നം അനുവദിക്കാത്തതിനാല്‍ അദ്ദേഹത്തിന് അ
ത് പൂര്‍ത്തിയാക്കാനായില്ല. ഇനിയും അദ്ദേഹത്തിന് അത് പൂര്‍
ത്തിയാക്കാന്‍ കഴിയുമെങ്കില്‍ എത്ര ദിവസം വേണമെങ്കിലും കേ
ട്ടെഴുതാന്‍ ഞാന്‍ തയാറുമാണ്.
''പറഞ്ഞു കൊടുത്തെഴുതിച്ചാല്‍ എന്റെ സാഹിത്യം ആവി
ല്ല, അത് മൊയ്തൂന്റെ സാഹിത്യമേ ആവൂ. അങ്ങനെ അതു
നിര്‍ത്തി.''
കേട്ടെഴുതുമ്പോള്‍തന്നെ അത് 'തട്ടക'ത്തിലെ കാവ്യഭാഷയി
ലേക്ക് ഉയരുന്നില്ല എന്നെനിക്ക് തോന്നിയിരുന്നു. അതിനാല്‍ വീ
ണ്ടും 'തട്ടകം' എടുത്തു വായിച്ചു നോക്കി. കേട്ടെഴുത്തില്‍ അദ്ദേ
ഹത്തിന്റെ കാവ്യഭാഷ വല്ലാതെ നഷ്ടപ്പെടുന്നല്ലോ എന്ന് ആ
ശങ്ക തോന്നിയിട്ടുമുണ്ട്. നോവലിന്റെ ഒരു കരട് രൂപം എഴുതി
ക്കഴിഞ്ഞാല്‍ കോവിലന് അത് കൂടുതല്‍ വര്‍ക്ക് ചെയ്ത് മികച്ച
താക്കാമല്ലോ എന്ന് ഞാന്‍ സമാധാനിക്കുകയായിരുന്നു. അതി
നാല്‍ അക്കാര്യം കോവിലനോട് തുറന്നു പറഞ്ഞിരുന്നില്ല. കോ
വിലനെപ്പോലെ ഒരു എഴുത്തുകാരനോട് അപ്പോള്‍ അത് തുറ
ന്നു പറയാന്‍ എനിക്ക് ധൈര്യവുമില്ലായിരുന്നു. എഴുതിയ നാല്
കഥകള്‍ ശില്‍പിയുടെ കരസപ് ര്‍ശമേല്‍ക്കാത്ത ശില്‍പമാണ്. പ
കര്‍ത്തെഴുത്ത് കഴിഞ്ഞാല്‍ ശില്‍പിക്ക് അതില്‍ കൈവെക്കാന്‍
അവസരമൊരുങ്ങും. അപ്പോഴേ ആ ശില്‍പത്തിന്റെ കണ്ണുകള്‍
ക്ക് തീക്ഷ്ണതയും മുടികള്‍ക്ക് അഴകും ശരീരത്തിന് വടിവും
കൈവരുകയുള്ളൂ. കളിയച്ചന്റെ കൈ
തൊട്ടാല്‍ അതിന് ജീവനുണരും എന്ന
തില്‍ എനിക്ക് സന്ദേഹമേയില്ല. അത് മ
ലയാള സാഹിത്യത്തിന് കിട്ടുന്ന മഹാനി
ധിയാകും. കേട്ടെഴുതിയ നോവല്‍ ഇങ്ങ
നെ തുടങ്ങുന്നു:
''അമ്മ മരിച്ചു.
ഇട്ടീരിക്കുട്ടി ശേഷം കെട്ടി. ബലിക്രിയ
കള്‍ക്കിടയില്‍ അയാളുടെ കണ്ണു നിറയു
കയോ ശാന്തിക്കാരന്‍ ചൊല്ലിക്കേള്‍പ്പിച്ച
മന്ത്രങ്ങള്‍ കേട്ട് ചൊല്ലുമ്പോള്‍ തൊണ്ട ഇ
ടറുകയോ ഉണ്ടായി.
ശാന്തിക്കാരന്‍ പറഞ്ഞു: അമ്മയുടെ ആ
ത്മാവ് വേദനിക്കും. ദുഃഖിക്കരുത്. ക്രിയ
ചെയ്യുമ്പോള്‍ ദുഃഖിക്കരുത്.
നാല്‍പത്തൊന്നും ആചരിച്ചു. ഊട്ടു ക
ഴിഞ്ഞ് ദക്ഷിണകളും ചടങ്ങുകളും അവ
സാനിച്ച് ഇണങ്ങനും വാത്തിയും യാത്ര
ചോദിക്കുമ്പോള്‍ അയ്യപ്പന്‍കുട്ടി പറഞ്ഞു:
'ഇനീപ്പോ പണിക്കര് ടടുത്തൊന്ന് പോ
ണം. മുഹൂര്‍ത്തം കാണണം. ഗൌരിയെ
കൂട്ടിക്കൊണ്ടരാണ്ട് ഇനീവ്ടെ ഒന്നും പ
റ്റില്ലല്ലോ.'''
'തട്ടക'ത്തിന്റെ കാവ്യാത്മക തുടക്കം
ഇങ്ങനെ: ''ഉണ്ണീരി മുത്തപ്പന്‍ ചന്തയ്ക്കു
പോയി. ഏഴരവെളുപ്പിനെണീറ്റ് കുളിച്ചു
കുറിയിട്ട് കുടുമയില്‍ തെച്ചിപ്പൂ ചൂടി ഉ
ണ്ണീരിക്കുട്ടി പുറപ്പാടൊരുങ്ങി.
അരമടിശãീല കെട്ടി അരവാള്‍ ചുറ്റി ഉ
ണ്ണീരി പുറപ്പെട്ടു. എന്റച്ഛാ എന്റമ്മേ
ഒരു കരിക്ക് കന്നിനെ വേണം. വാണി
യംകുളം ചന്തയ്ക്ക് പോയ് വരട്ടെ. അച്
ഛനെ വണങ്ങി , അമ്മയെ വണങ്ങി ഉണ്ണീ
രിക്കുട്ടി യാത്ര ചോദിച്ചു. പാളപ്പൊതിയും
പാണക്കോലും എടുത്ത് ഉണ്ണീരി മുറ്റത്തി
റങ്ങി. അലരിത്തറയില്‍ പറക്കുട്ടിയെ കു
മ്പിട്ട് കല്‍ത്തറയില്‍ മലവായിയെ തൊഴു
ത് പടിപ്പുരയില്‍ ഇറയത്തുവെച്ച ഓലക്കു
ടയെടുത്ത് ഗുരുവിനെ സ്മരിച്ച് ഗുരുനാ
ഥμാരെ സ്മരിച്ച് ഉണ്ണീരി പടിക്കെട്ടിറങ്ങി.
പനമ്പാട്ടെ പടിപ്പുരയില്‍ ചെന്ന് ഉണ്ണീരി
കമ്മളുട്ടിയെ തുണകൂട്ടി.''
ഒരെഴുത്തുകാരന്റെ സര്‍ഗനിമിഷ
ങ്ങള്‍ എന്തെന്ന് അനുഭവിക്കാന്‍ കഴിഞ്ഞ
അപൂര്‍വ മണിക്കൂറുകളായിരുന്നു അത്.
ഒരു ദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ ക
ഥ പറയുമ്പോഴേക്കും കോവിലന്‍ ഓടി
ത്തളര്‍ന്ന ഒരാളെപ്പോലെ കിതച്ചു പോകു
മായിരുന്നു. ചുമച്ചു ചുമച്ച് തളര്‍ന്നു പോ
കുമായിരുന്നു. സര്‍ഗസൃഷ്ടിയുടെ വേദ
ന എത്ര കടുത്തതാണെന്ന് അന്നെനിക്ക്
ബോധ്യപ്പെട്ടു. ഒരാഴ്ചകൊണ്ട് മനസ്സില്‍
എഴുതിക്കഴിഞ്ഞ കഥാഭാഗം എന്നോട് പ
റയുകയും ഞാന്‍ അത് വള്ളിപുള്ളി വ്യ
ത്യാസമില്ലാതെ എഴുതുകയുമായിരുന്നു.
കുത്തും കോമയുംപോലും അദ്ദേഹം പറ
ഞ്ഞിരുന്നു. അന്നുതന്നെ വീട്ടില്‍ തിരിച്ചെ
ത്തി ഞാനത് മറ്റൊരു പുസ്തകത്തില്‍ പ
കര്‍ത്തി എഴുതും. അടുത്തയാഴ്ച അടു
ത്ത ഭാഗം എഴുതാന്‍ ചെല്ലുമ്പോള്‍ നേര
ത്തേ എഴുതിയ ഭാഗം കൊടുക്കണമെന്ന്
ഞാന്‍ കരുതിയിരുന്നു. കോവിലന്‍ അത്
ചോദിച്ചിരുന്നില്ല. ഞാന്‍ കൊടുത്തതുമി
ല്ല. അത് വായിച്ചാല്‍ എഴുത്ത് വേണ്ടത്ര
ശരിയാകുന്നിലെന്ന്ല ്അദ്ദേഹത്തിനുതന്നെ
തോന്നിയേക്കുമെന്നും അദ്ദേഹം കേട്ടെഴു
ത്ത് നിര്‍ത്തിയേക്കുമെന്നും ഞാന്‍ ആശ
ങ്കിച്ചിരുന്നു. നാലാമത്തെ ആഴച് കഥ കേ
ട്ടെഴുതി പോരുമ്പോള്‍ കോവിലന്‍ തീരെ
ക്ഷീണിതനായിരുന്നു. സംസാരിക്കു
മ്പോള്‍ അദ്ദേഹം വല്ലാതെ ചുമച്ചു. പിറ്റേ
ആഴ്ച പോകാന്‍ തയാറായെങ്കിലും തീ
രെ സുഖമില്ല, ആരോഗ്യം ശരിയായശേ
ഷം തുടരാമെന്ന് കോവിലന്‍ പറഞ്ഞു. പി
ന്നെ കുറെ തവണ വിളിച്ചെങ്കിലും എഴു
താനുള്ള അവസഥ് യിലെന്ന്ല ്അദ്ദേഹം അ
റിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം
വിളിച്ചില്ല. ഞാന്‍ നിര്‍ബന്ധിച്ചുമില്ല. മറ്റാ
രെങ്കിലും അത് കേട്ടെഴുതുന്നുണ്ടാകുമെ
ന്ന ്ഞാന്‍ വിശ്വസിച്ചു. അതുണ്ടായിലെന്ന്ല ്
ഇപ്പോള്‍ തോന്നുന്നു. കോവിലന്‍ ഇമ്പിച്ചി
ബാവയുടെ കഥ എഴുതണം. കേട്ടെഴുത്തോ
പറഞ്ഞെഴുത്തോ സ്വയം എഴുത്തോ, എ
ങ്ങനെയായാലും അത് എഴുതപ്പെടണം.
ഞാനും കോവിലനും തമ്മില്‍ അതിനു
മുമ്പ് ആതമ് ബനധ് മൊന്നുമുണ്ടായിരുന്നി
ല്ല. ഹൈസ്കൂള്‍ ക്ലാസില്‍ 'എ മൈനസ്
ബി' എന്ന നോവല്‍ പഠിക്കാനുണ്ടായിരു
ന്നു. പിന്നെ തലശേãരി ബ്രണ്ണന്‍ കോള
ജില്‍ ബിരുദത്തിന് പഠിക്കുമ്പോഴാണ് കാ
ര്യമായ വായന തുടങ്ങിയത്. കോളജിലെ
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെ
യും കൂട്ടായ്മയായ 'അകം' സംഘടിപ്പിച്ച
പരിപാടിയില്‍ കോവിലന്‍ രണ്ടു മണിക്കൂ
റോളം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
അന്നെല്ലാം അകന്നുനിന്ന് കോവിലനെ
അറിയാനായിരുന്നു താല്‍പര്യം. പിന്നെ
ചില പരിപാടികളിലെല്ലാം കോവിലനെ
കേട്ടു. കോവിലനെ കൂടുതലായി വായി
ച്ചു. പട്ടാമ്പി സംസ്കൃത കോളജില്‍
എം.എക്ക് പഠിക്കുമ്പോള്‍ എം.ടി. വാസു
ദേവന്‍ നായര്‍ക്ക് ജμനാടായ കൂടല്ലൂരില്‍
സ്വീകരണം നല്‍കുകയുണ്ടായി. ആനയും
അമ്പാരിയുമൊക്കെയായി നടന്ന പരിപാ
ടി കാണാന്‍ ഞാനും കൂടല്ലൂരില്‍ എത്തി
യിരുന്നു. അന്ന് കൂടല്ലൂരുകാരെ ഞെട്ടിച്ചു
കൊണ്ട് കോവിലന്‍ പ്രസംഗിച്ചു: ''അഞ്ച
ര വയസ്സുകാരന്റെ കഥകളാണ് എം.ടി
യുടേത്.'' ഇതുകേട്ട് സദസ്സിലുണ്ടായിരുന്ന
പലരും അമ്പരന്നു. എന്‍.പി. മുഹമ്മദിന്
തൊണ്ടയിടറുകയും കണ്ണ് നിറയുകയുമു
ണ്ടായി. അന്നാണ് കോവിലന്‍ എന്ന എഴു
ത്തുകാരന്റെ ഉള്ളുറപ്പ് ഞാനറിഞ്ഞത്.
പിന്നീട് മാധ്യമം ആഴ്ചപ്പതിപ്പിന്റെ എ
ഡിറ്റോറിയല്‍ ചുമതലയിലുള്ളപ്പോളാണ്
കോവിലനെ അന്വേഷിച്ച് ഞാന്‍ അദ്ദേഹ
ത്തിന്റെ വീട്ടിലെത്തുന്നത്. ആഴ്ചപ്പതി
പ്പിലേക്ക് കോവിലന്റെ അഭിമുഖം തയാ
റാക്കാന്‍ ബാലചന്ദ്രന്‍ വടക്കേടത്തിനൊ
പ്പം ഞാന്‍ അവിടെയെത്തി. അന്നാണ് 'ത
ട്ടക'ത്തിന്റെ രണ്ടാം ഭാഗമായി ഒരു നോ
വല്‍ മനസ്സില്‍ രൂപപ്പെടുന്നുണ്ടെന്നും ശാ
രീരിക അവശതകളാല്‍ അതെഴുതാന്‍ പ
റ്റുന്നില്ലെന്നും കോവിലന്‍ പറഞ്ഞത്. കേ
ട്ടെഴുതാന്‍ മറ്റു ചിലരെ അന്വേഷിച്ചെങ്കി
ലും അതൊന്നും ശരിയായില്ലെന്നും അറി
ഞ്ഞു. അങ്ങനെയാണ് 'തട്ടക'ത്തിന്റെ
രണ്ടാം ഭാഗം കേട്ടെഴുതുന്ന ജോലി ഞാന്‍
ഏറ്റെടുത്തത്. ആറു ദിവസത്തെ ജോലി
ക്കു ശേഷം കിട്ടുന്ന ഒരു ഓഫ് ദിവസം
ഞാന്‍ അതിനായി നീക്കിവെച്ചു. കാലിക്ക
റ്റ് യൂനിവേഴ്സിറ്റിക്കടുത്ത വീട്ടില്‍നിന്ന്
അതികാലത്തേ എഴുന്നേറ്റ് ബസില്‍ ഗുര
വായൂരിലെത്തും. അവിടന്ന് അരിയന്നൂരി
ലേക്ക്. അവിടന്ന് മൂന്നു കിലോമീറ്ററോളം
ഓട്ടോറിക്ഷയില്‍ കണ്ടാണശേരã ിയിലെ മു
നിമടക്കടുത്ത് കോവിലന്റെ വീട്ടിലെ
ത്തും. മടക്കയാത്രയും നടന്നുതന്നെ. ഓട്ടോ
റിക്ഷപോലും കിട്ടില്ല. നട്ടുച്ച നേരത്ത് ക
ണ്ടാണശേരã ിയിലെ വെയില്‍കൊണ്ട ്നടന്ന്
അരിയന്നൂരില്‍ എത്തി, വീണ്ടും ഗുരുവായൂ
രിലെത്തി, അവിടന്ന് യൂനിവേഴ്സിറ്റിയിലെ
ത്തുമ്പോള്‍ രാത്രിയായിരിക്കും. നാലാമ
ത്തെ ആഴ്ച മടക്കയാത്രക്ക് ഒരു ഓട്ടോ
ഡ്രൈവറെ കോവിലന്‍ ഫോണില്‍ വിളിച്ചു
വരുത്തി, ഇയാളോട് കാശ് വാങ്ങരുതെന്ന്
പറഞ്ഞ് എന്നെ യാത്രയാക്കി.
ഓര്‍മകള്‍ പിണഞ്ഞുപോകുന്നതുകൊ
ണ്ടായിരിക്കണം അയ്യപ്പേട്ടന്‍ 'തട്ടക'ത്തി
ന്റെ നാല് അധ്യായങ്ങള്‍ പറഞ്ഞുതന്ന്
എന്നെക്കൊണ്ട് എഴുതിക്കുകയായിരുന്നു
വെന്ന് പറഞ്ഞത്. ആ നോവല്‍ പൂര്‍ത്തി
യാകാതെ പോയത് മലയാള സാഹിത്യ
ത്തിന്റെ നഷട് മാണ്.
Subscribe to:
Post Comments (Atom)
ഒരുകാലഘട്ടം വരച്ചുതന്നു.താങ്കളുടെ നഷ്ടം എന്റേതും നമ്മുടേതുമാണല്ലോ. പ്രാര്ഥിക്കാം
ReplyDeleteഇമ്പിച്ചിബാവയെപ്പറ്റി എഴുതുന്നുവെന്നത് പുതിയ ഇന്‍ഫോര്‍മേഷന്‍ ആണ്.
ReplyDeleteദേശത്തെപ്പറ്റിയുള്ള കഥനങ്ങളില്‍ ‘തട്ടക’ത്തെക്കവിഞ്ഞ് ‘ഖസാക്ക്’ മാത്രമേ ഓര്‍മയിലുള്ളൂ
:-)
ഉപാസന