പൂമ്പാറ്റത്തീവണ്ടികള്‍ കണ്ടിട്ടുണ്ടോ???
വരൂ... കാണാം.
കൊടും ചൂടില്‍ മലയാളികള്‍ എരിയുമ്പോള്‍ നട്ടുച്ചക്കും മഞ്ഞിന്‍ തണുപ്പുള്ള പുഴവെള്ളത്തില്‍ മുങ്ങിക്കിടക്കാം.
നീന്തിത്തുടിക്കാം.
വെളുത്ത ചിറകുകുള്ള പൂമ്പാറ്റകളുടെ തീവണ്ടിയാത്രകള്‍ നോക്കി പുഴവെള്ളത്തില്‍ നനഞ്ഞു നില്‍ക്കാം.
എന്താ വരുന്നോ?...
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ വനം ഡിവിഷനുകീഴില്‍ നെടുങ്കയത്തു നിന്ന് രണ്ടു മണിക്കൂറോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ പാണപ്പുഴ കരിമ്പുഴയിaല്‍ ചേരുന്നതിനടുത്ത്, പാണപ്പുഴമുക്കില്‍ കൂറ്റന്‍ പാറകളുടെയും വിവിധ ആകൃതിയില്‍ പരുവപ്പെട്ട പുഴങ്കല്ലുകളുടെയും നിറവില്‍, 'ക്രിസ്റ്റല്‍ ക്ളിയര്‍' വെള്ളത്തില്‍ ഒന്നരയാള്‍ ആഴത്തില്‍ മഞ്ഞിന്‍ തണുപ്പേറ്റു കിടക്കാം.
42 ഡിഗ്രിയല്‍ മലയാളി ഉരുകിത്തീരുമ്പോള്‍ അവന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു കാട്ടുപുഴ.
നെടുങ്കയത്തു നിന്ന് മാഞ്ചീരി മല വഴി മീന്‍മുട്ടിയിലേക്ക് പോകും വഴിയാണ് ഈ പുഴക്കടവ്. കൂട്ടുകാരെല്ലാം ഈ പുഴയ്ക്ക് കുറുകെയുള്ള തൂക്കു പാലം കടന്ന് മീന്‍മുട്ടിയിലേക്ക് നടന്നപ്പോള്‍ ഞാനും രണ്ട് കൂട്ടുകാരും മാത്രം ഈ കടവിനാല്‍ ആകൃഷ്ടരായി പുഴക്കരയിലെ പാറകളിലിരുന്നു.
പുഴക്കരയില്‍ എന്നെ ആകര്‍ഷിച്ചത് വെള്ള പൂമ്പാറ്റകളുടെ തീവണ്ടി യാത്രകളായിരുന്നു. എട്ടോ പത്തോ വെള്ള പൂമ്പാറ്റകള്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ വളഞ്ഞു പുളഞ്ഞ് പറന്നുനീങ്ങുന്ന കാഴ്ച! കുട്ടിക്കാലത്ത് കളിക്കൂട്ടുകാരോടൊത്ത് ഓരോരുത്തരും മുമ്പിലുള്ളവന്റെ ചുമലില്‍ പിടിച്ച് തീവണ്ടിയായി കൂകി വിളിച്ച് ഓടിക്കളിച്ച ചിത്രമാണ് മനസ്സില്‍ നിറഞ്ഞു വന്നത്. ഇത്തരം പൂമ്പാറ്റ കൂട്ടങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് നിരന്തരം പറന്നു വന്നു കൊണ്ടേയിരുന്നു. എവിടെ നിന്നാണ് ഇത്രയും വെള്ളപൂമ്പാറ്റകള്‍ തീവണ്ടിയോടിച്ചു കളിക്കാനെത്തുന്നതെന്ന് ഞാനതിശയിച്ചു.
മഴക്കാലം തുടങ്ങുമ്പോള്‍ ഈയാമ്പാറ്റകള്‍ ഇങ്ങിനെ മണ്ണിന്റെ രഹസ്യ ഗര്‍ഭങ്ങളില്‍ നിന്ന് പറന്നുയരുന്നത് അതിശയത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്.
പുഴയില്‍ മുങ്ങി നിവര്‍ന്ന് തലമാത്രം പുറത്തിട്ട് നില്‍ക്കുമ്പോള്‍ പൂമ്പാറ്റ കുട്ടങ്ങള്‍ എന്റെ തലയ്ക്കു ചുറ്റും പറന്നു. ചിലത് തലയിലും തോളിലും സ്പര്‍ശിച്ചു. പിന്നെ എങ്ങോട്ടെന്നില്ലാതെ തീവണ്ടിയോടിച്ചു പോയി. പിന്നാലെ വീണ്ടും വീണ്ടും പൂമ്പാറ്റ തീവണ്ടികള്‍ വളഞ്ഞു പുളഞ്ഞ് പറന്ന്വന്നു കൊണ്ടേയിരുന്നു.....
അരമണിക്കൂറോളം വെള്ളത്തില്‍ മുങ്ങി നിന്നശേഷം ഞാന്‍ കരയില്‍ കയറി. എനിക്കറിയാമായിരുന്നു ഇത് എത്ര പറഞ്ഞാലും ഇവിടം വരാത്ത കൂട്ടുകാര്‍ വിശ്വസിക്കില്ലെന്ന്. അതിനാല്‍ പൂമ്പാറ്റകളെ മൊബൈല്‍ കാമറയില്‍ പകര്‍ത്താനായി എന്റെ ശ്രമം. എത്ര ശ്രമിച്ചിട്ടും അവ എന്റെ തല്ലിപ്പൊളി കാര്‍ബണ്‍ മൊബൈലിന്റെ കാമറയില്‍ പതിഞ്ഞില്ല. ഒരു പക്ഷെ അതിന്റെ സ്പീഡിനെക്കാള്‍ വേഗത്തിലാകും അവ പറക്കുന്നത്. ഞാന്‍ മൊബൈലില്‍ വീഡിയൊ ഓപ്ഷന്‍ പരീക്ഷിച്ചു. ഫലം പഴയതു തന്നെ. പൂമ്പാറ്റകള്‍ മൊബൈലില്‍ കയറുന്നേയില്ല.
ഇനി ഇതെല്ലാം എന്റെ തോന്നലകുമോ എന്ന തോന്നലുണ്ടായി. കൂടെ രണ്ടു കൂട്ടുകാരും പൂമ്പാറ്റകളുടെ പ്രദക്ഷിണങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. കയ്യില്‍ നല്ലൊരു കാമറ ഇല്ലാത്തതിന്റെ നഷ്ടം ശരിക്കും അറിഞ്ഞത് ആ നിമിഷങ്ങളിലാണ്. കുളിച്ചു കയറി കൂട്ടുകാരെ കാത്തു നില്‍ക്കുമ്പോളെല്ലാം ഞാന്‍ പൂമ്പാറ്റകളെ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇനിയൊരിക്കല്‍ കൂടി ഇവിടെ വരണം എന്നും അന്ന് നല്ല ഒരു കാമറ കരുതണമെന്നും തീരുമാനിച്ചാണ് ഞങ്ങള്‍ അവിടം വിട്ടത്. ഇനി പോകുമ്പോള്‍ കാമറിയില്‍ കയറാത്ത ഈ വെള്ള പൂമ്പാറ്റ തീവണ്ടികള്‍ അവിടെ ഉണ്ടാകുമോ??? അറിയില്ല. എങ്കിലും ഉണ്ടാകുമെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഉണ്ടാകും. ഉണ്ടാകാതിരിക്കില്ല.
സമയം പിന്നെ പറയാം. വരുന്നോ അടുത്ത വേനലില്‍? ഈ പുഴയില്‍ മുങ്ങി കിടക്കാനും പൂമ്പാറ്റ തീവണ്ടികള്‍ കാണാനും?? വരുന്നെങ്കില്‍ മുന്‍ കൂട്ടി അറിയിക്കണേ. നല്ല കാമറയും കരുതണം.
ഒരു മുന്നറിയിപ്പ് : ആനയിറങ്ങുന്നയിടമാണ്.

വായിച്ചപ്പോള്‍ അവിടെ വരണം എന്ന് തോന്നുന്നു.
ReplyDeleteപക്ഷെ ആന ഇറങ്ങും എന്ന് കേട്ടപ്പോള്‍ പേടി.
പൂമ്പാറ്റയുടെ പിന്നാലെ ക്യാമറയും കൊണ്ടു ഓടാന്‍ പാടു തന്നെയാ!. http://www.youtube.com/watch?v=Y-3-Q9hWryk ഇതും പിന്നെ http://www.youtube.com/watch?v=pe7nTWk9Vv8 ഇതും അങ്ങിനെ ശ്രമിച്ചതാ. അപ്പോ പിന്നെ പൂമ്പാറ്റ ട്രെയിനിന്റെ കാര്യം പറയുകയും വേണ്ട!.
ReplyDeletenice article ikka.
ReplyDeleteഅടുത്ത തവണ നൊമാദിനേയും കൂട്ടി പോ ഇക്കാ.
ReplyDeleteവെടിപ്പായി ഓന്‍ എടുത്തു തരും ഫോട്ടം. :)
ആമപ്പേനിന്റെ incubation കാലം കഴിഞ്ഞിട്ട് മതി ഓര്‍ത്തോര്‍ത്ത് ആനന്ദിക്കല്‍. ഓര്‍ത്തോര്‍ത്ത് ചൊറിയേണ്ടിവരും.
ReplyDeleteനൊമാദിനെ കൂട്ടുന്ന കൂട്ടത്തിൽ നമ്മളേയും കൂട്ടണേ.. :)
ReplyDeleteകേട്ടിട്ട് കൊതിയാവുന്നുണ്ട്, പൂമ്പാറ്റ തീവണ്ടിയുടെ പുറകെ ഓടാന്‍....പക്ഷെ......?
ReplyDeleteഅതാണ് പറഞ്ഞത് ബ്ലോഗർമാർ ഒരു ക്യാമറ എപ്പോഴും കൈയിൽ കരുതണം എന്ന്. നല്ല വിവരണം.
ReplyDeleteഞങ്ങളുടെ വീടിനടുത്ത് ഇത്തരം ചില കയങ്ങള്‍ ഇപ്പോഴുമുണ്ട്...ഇത്തിരി ഉള്‍നാടന്‍ പ്രദേശമാണ്..മണിമലയാറ്റിലെ
ReplyDeleteതണുപ്പുള്ള കയങ്ങള്‍...കോട്ടയം വഴി വന്നാല്‍ മണിമലയിലേയ്ക്ക് വരൂ മൊയ്‌യ്തൂക്കാ..
poompaattatheevandi kaanan pitte kollam poyo?
ReplyDelete