Wednesday, February 17, 2010

നമ്മുടെയെല്ലാം വാലുകള്‍

നമ്മുടെയെല്ലാം വാലുകള്‍


വാലന്‍ടൈനെ നമ്മള്‍ വാലാട്ടി സ്വീകരിച്ചു.
ഒരുപാട്.
വാലിന്‍റെ അറ്റം ഒരുപാട് വളച്ച്
എല്ലാ ഓടക്കുഴലും ഓടിച്ചു.
ആരും വാലന്‍ ടൈനിലെ
വാലോ ടൈലോ കണ്ടില്ല.
പത്രങ്ങളും ചാനലുകളും അത്
പരമാവധി ആഘോഷിച്ചു.
പരമാവധി പരസ്യം പിടിച്ചു.
പരമാവധി വില്പന നടത്തി.
സ്വര്‍ണം വാങ്ങാന്‍
നല്ല ദിനം
കണ്ടെത്തിയവര്‍ തന്നെ
പ്രണയത്തിനും
സ്നേഹത്തിനും
സൌഹൃദത്തിനും
സ്വന്തം ദിനം കണ്ടെത്തി.
കവികള്‍ കവിതകള്‍ എഴുതി.
കഥാകാരന്മാര്‍ കഥകളും.
ലേഖകര്‍ ലേഖനങ്ങളും വാര്‍ത്തകളും.
ആരും ഒന്നും കുറച്ചില്ല.
പാശ്ചാത്യമായ പ്രണയസങ്കല്‍പം
എത്ര വേഗമാണ് ഇവിടെ വില്‍ക്കപ്പെട്ടത്.
ഒന്നിച്ചു നടക്കുന്ന ആണിനേയും പെണ്ണിനേയും
ബലമായി കെട്ടിച്ചു വിടുന്നവരുടെ
എതിര്‍ സംസ്കാരം തന്നെ ഇത്.
നമ്മുടെയെല്ലാം വാലുകള്‍
അവിടെ തന്നെ ഉണ്ടോ???
ഒരോട കുഴല്‍ വളക്കാന്‍!!!

7 comments:

 1. ആ കുഴലും എന്നേ വളഞ്ഞു പോയിരിക്കുന്നു.
  വളവും ഒരു വിളവായിക്കാണുകയല്ലേ ജനം :

  ReplyDelete
 2. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ, നമ്മുടെ പൂര്‍വികന്മാര്‍ എത്ര മാത്രം ത്യാഗങ്ങള്‍ സഹിച്ചാണ്,പാശ്ചാത്യരില്‍ നിന്നും നമ്മെ മോചിപ്പിച്ചത്??? അതെല്ലാം വെറുതെയായോ എന്നാണ് ഇപ്പോള്‍ സംശയം..... എന്തിലും ഏതിലും പാശ്ചാത്യരെ അനുകരിക്കുകയും, നമ്മുടെ പൈതൃകം മറക്കുകയും ചെയ്യുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നു.ഈ പ്രവണത വീണ്ടും ഒരടിമത്വത്തിലേക്കുള്ള തിരിച്ചുപോക്കു തന്നെയല്ലേ.....?

  ReplyDelete
 3. നമുക്കെല്ലാം പ്രനയകാലമുന്റായിരുന്നു.അന്ന്..പുലരിയില്‍ പൊടുന്നനെ വന്നെത്തുന്ന നിനവും മധുരവുമായി ,രാവില്‍ ഏറെ വൈകിയും ഉറക്കാതിരിയ്ക്കുന്ന നൊമ്പരമായി നാം പ്രേമത്തെ മുഖാമുഖം കണ്ടിരുന്നു.അന്ന് നമ്മള്‍ പണവും സ്വര്‍ണവും പ്രേമത്തിന് പകരം വെയ്ക്കാരില്ലായിരുന്നു.പ്രേമം വല്ലവിധവും പരാജയപ്പെട്ടാല്ത്തന്നെ അടുത്ത ഊഴം നോക്കാറില്ലായിരുന്നു.
  ''കുറയും ഹാ! സഖി ഭാഗ്യശാലികള്‍..''എന്ന് നെടുവീര്‍പ്പോടെ പിന്‍വാങ്ങും.കച്ചവടമെന്നമട്ടില്‍ നാം നീങ്ങാരില്ലായിരുന്നു..അന്നുപക്ഷേ പരാജിതരുറെയും കൂടി ലോകമായിരുന്നു ഇത്.ഇന്ന് പരാജയത്തെ നാം എന്തുമാതിരി പേടിയ്ക്കുന്നു..ഒന്നോര്‍ത്തുനോക്കൂ...ഈയിടെ എനിയ്ക്കേറ്റവും സങ്കടം തോന്നുന്നത് റിയാലിറ്റി വേദിയിലെ കുട്ടികലെക്കുരിച്ചാണ്..
  പ്രിയസുഹൃതെ..പ്രണയം പരാജയഭീരുക്കല്‍ക്കില്ല.അതുകൊണ്ടുതന്നെ..പഴയ നാട്ടുപ്രേമങ്ങലുടെ തിരുവാതിരക്കാലം ഇനി വരുമോ എന്ന് സംശയവുമാണ്..വാലന്മാരുടെ ബിസിനസ് നടക്കട്ടെ..
  എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ?

  ReplyDelete
 4. അച്ഛനൊരു ദിനം,അമ്മക്കൊരു ദിനം,തൊഴിലാളിക്കൊരു ദിനം,മുതലാളിക്കൊരു ദിനം,പ്രണയിക്കാനൊരു ദിനം, സ്വര്‍ണം വാങ്ങാനൊരു ദിനം.......ഇനി..
  ആതമഹത്യ ചെയ്യാനൊരു ദിനം ?...
  വന്നു വന്നു വര്‍ഷത്തില്‍ 365 ദിവസങ്ങള്‍ തികയാതെ വരുമോ

  ReplyDelete
 5. നമ്മുടെ പ്രണയവും അവര്‍ കൊണ്ടുപൊയി..!
  തിരിച്ചുകൊടുക്കാന്‍ നമുക്കെന്തുണ്ട്..?
  പൂണ്യപൂര്‍വികമായ ആ വിശുദ്ധ-
  .. വാലല്ലാതെ...?

  ReplyDelete
 6. ആ വാല്‍ ഏതു കുഴലിലിട്ടാലും നേരയാവില്ല.വെറുതെയല്ല മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണുണ്ടായതെന്നു പറയുന്നത്,ഈ അനുകരണ ശീലം!

  ReplyDelete
 7. aa dhivasamenkilum thangalum pranayikkunnundu ennu thirichariyunna chilarum nammude idayil thanne.. entho aakatte !

  ReplyDelete