Monday, March 10, 2014

അഹമ്മദും ഹജ്ജ് സേവനങ്ങളും


പ്രധാനമന്ത്രിയുടെ സൗഹൃദസംഘമെന്ന പേരില്‍ സൗജന്യമായി ഹജ്ജിന് കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചത് പരിശോധിക്കുക 


ജസ്റ്റിസ് നിസാര്‍ അഹ്മദ് കക്റു, കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍, പ്രൊഫ. സൈസുദ്ദീന്‍ സോസ് എം.പി എന്നിവരാണ് ഏറ്റവും കൂടുതല്‍ തവണ പോയത്.. കേന്ദ്ര വിദേശ സഹമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായ ഇ. അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും ഇതേ സംഘത്തില്‍  ഒന്നിലധികം തവണ പോയതായി സര്‍ക്കാര്‍ അറിയിച്ചു. 2004ല്‍ എം.പി എന്ന നിലയില്‍ ഹജ്ജ് സൗഹൃദ സംഘത്തിലുണ്ടായിരുന്നു അഹമ്മദ് 2006ല്‍ സംഘത്തലവനായിട്ടാണ് സംഘത്തില്‍ ഇടം പിടിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 2006ല്‍ സൗഹൃദസംഘത്തില്‍ കൊണ്ടുപോയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ 2009ല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ വീണ്ടും കൊണ്ടുപോയെന്നും സത്യവാങ്മൂലത്തിലുണ്ട്. 
കേരളത്തില്‍ നിന്ന് സൗഹൃദസംഘത്തില്‍ കയറിപ്പറ്റിയതില്‍ ഭൂരിഭാഗവും മുസ്ലിംലീഗിന്‍െറയും കോണ്‍ഗ്രസിന്‍െറയും നേതാക്കളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ കൊണ്ടുപോയവരായി കാണിച്ചത് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബശീര്‍, അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍വഹാബ്, ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, ചെര്‍ക്കളം അബ്ദുല്ല, മുസ്ലിം യൂത്ത്ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളായ എം.ഐ ഷാ നവാസ് എം.പി, എം.എം ഹസന്‍, ടി.എച്ച് മുസ്തഫ, മൗലാന ആസാദ് ഫൗണ്ടേഷന്‍ മുന്‍ അംഗം ടി.പി.എം ഇബ്രാഹിം ഖാന്‍, ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍, ഒ.അബ്ദുല്ല എന്നിവരെയാണ്
.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘമെന്ന പേരില്‍ തെരഞ്ഞെടുത്ത ചിലരെ ഹജ്ജിന് കൊണ്ടുപോകുന്ന രീതി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു . സൗഹൃദ സംഘത്തിന്‍െറ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ പലരെയും ഒന്നിലധികം തവണ കൊണ്ടുപോയതായി കണ്ടത്തെിയെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തുകയുമുണ്ടായി 
പാവങ്ങൾ ഉള്ളത് പെറുക്കിയും വിറ്റും ഹജ്ജിനുപോകുമ്പോൾ അതിലും പാവങ്ങളായ ഈ നേതാക്കൾ സൗജന്യമായി ഹജ്ജിനു പോകുന്നു. എന്തൊരു മുസ്ലിം സ്നേഹം?!!!








No comments:

Post a Comment