Saturday, February 11, 2012

നടുവിരലിന്‍െറ പ്രതിസന്ധി



ലണ്ടന്‍: തള്ളവിരല്‍, ചെറുവിരല്‍, ചൂണ്ടുവിരല്‍ എന്നിവയെ അപേക്ഷിച്ച് നടുവിരലിന്‍െറ പ്രതികരണശേഷി കുറഞ്ഞിരിക്കുന്നതിന്‍െറ രഹസ്യം ശാസ്ത്രജ്ഞര്‍ കണ്ടത്തെി. മസ്തിഷ്കത്തില്‍നിന്ന് നടുവിരലിലേക്ക് നീളുന്ന ഞരമ്പുകളിലെ കോശങ്ങളുടെ ദുര്‍ബലാവസ്ഥ മൂലമാണ് നടുവിരല്‍ വൈകി മാത്രം പ്രതികരിക്കുന്നതെന്നാണ് ഒരുസംഘം നാഡീശാസ്ത്രജ്ഞരുടെ കണ്ടത്തെല്‍. മനുഷ്യരുടെ സകല അവയവങ്ങളും മസ്തിഷ്കവുമായി ബന്ധിച്ച നിലയിലാണ്. നടുവിരലിന് സമീപത്തെ ഇതരവിരലുകളിലേക്കുള്ള ഞരമ്പുകളുടെ പ്രഭാവംമൂലം നടുവിരലും അവയിലേക്കത്തെുന്ന മസ്തിഷ്കസന്ദേശങ്ങളും ഒതുങ്ങിപ്പോകുന്നതായി ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.

No comments:

Post a Comment