Friday, January 20, 2012

തൊഴില്‍ രഹിതരായ മൂന്ന് യുവാക്കള്‍ ആത്മാഹുതിക്ക് ശ്രമിച്ചു




തൊഴില്‍രഹിതരായ മൂന്ന് യുവാക്കള്‍ സ്വയംതീകൊളത്തി മരിക്കാന്‍ ശ്രമിച്ച്

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. മൊറോക്കോയുടെ തലസ്ഥാനമായ

റബാതിലാണ് പ്രതിഷേധപ്രകടനത്തിനിടെ ഈ യുവാക്കള്‍

ആത്മാഹുതിക്കൊരുങ്ങിയത്. തൊഴില്‍രഹിതരും ബിരുദധാരികളുമായ 

യുവാക്കളുടെ തൊഴിലിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തവരാണ്

മൂവരും. കഴിഞ്ഞ ഒരുവര്‍ഷം മുമ്പ് ആരംഭിച്ച അറബ്വസന്ത

മുന്നേറ്റങ്ങള്‍ക്കിടയില്‍ ഇത്തരം നിരവധി ആത്മഹത്യാ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

ടുണീഷ്യയില്‍ തൊഴില്‍രഹിതനായ യുവാവ് ആത്മഹത്യ

ചെയ്തതതോടെയാണ് അവിടെ വിപ്ളവ മുന്നേറ്റങ്ങള്‍ തുടങ്ങിയത്. ജനങ്ങള്‍

തെരുവിലിറങ്ങി പ്രക്ഷോഭ സമരങ്ങള്‍ തുടര്‍ന്നതോടെ  അവിടുത്തെ

ഭരണാധികാരിക്ക് സ്ഥലം വിടേണ്ടി വന്നു. അതിന്റെ തുടര്‍ച്ചയായാണ്

ഈജിപ്തിലും ലിബിയയിലും മൊറോക്കോയിലുമെല്ലാം അറബ് വസന്ത

മുന്നേറ്റങ്ങള്‍ ആരംഭിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം റബാത് ആശുപത്രിയിലെത്തിച്ചു.

പിന്നീട് കസാബ്ളാങ്കയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. 20 നും 30

നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. ശരീരത്തില്‍ സ്വയം ഇന്ധനമൊഴിച്ച

ശേഷം തീകൊളുത്തുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിനു മുമ്പിലാണ്

സംഭവമുണ്ടായത്.

തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ ഇവിടെ കുത്തിയിരിപ്പു സമരം നടത്താന്‍

തുടങ്ങിയിട്ട് കുറെയായി. പൊലീസ് ഇവര്‍ക്കുള്ള ഭക്ഷണം തടയുകയും മറ്റും

ചെയ്തതിലുള്ള പ്രതിഷേധമാണ് ആത്മാഹുതി ശ്രമത്തിനു പിന്നിലെന്ന്

സമരക്കാര്‍  പറയുന്നു. സംഭവം മൊബൈലില്‍ പകര്‍ത്തിയ ചിലര്‍ അത്

സോഷ്യല്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം പെട്ടെന്ന് നാട്ടിലാകെ

പരന്നിരിക്കയാണ്.

No comments:

Post a Comment