Thursday, January 19, 2012

ആലിയക്കു പിറകെ സ്വന്തം നഗ്നത പ്രദര്‍ശനവുമായി ഇറാന്‍യുവതി





ഫേസ്ബുക്കില്‍ വീണ്ടും സ്വന്തം നഗ്നത പ്രകടനം. ഇറാന്‍ നടിയും വിവാദത്തില്‍.

പ്രമുഖ ഇറാന്‍ ചലച്ചിത്ര നടിയും അവാര്‍ഡ് ജേതാവുമായ ഗോല്‍ഷിഫ്തെ

ഫറഹാനി ( Golshifteh Farahani) യാണ് സ്വന്തം നഗ്നനെഞ്ച് ഫേസ്ബുക്കില്‍ പോസ്റ്റ്

ചെയ്ത് വിവാദക്കുരുക്കിലായത്. ചിത്രം ഒരു ഫ്രഞ്ച് മാഗസിന്‍ 'Madame Le

Figaro'  പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ ഇറാനില്‍ അവര്‍ക്കിനി

പ്രവേശനം അസാധ്യമാകുമെന്നാണ് സൂചന. പ്രത്യേകിച്ചും

അമേരിക്കയടക്കമുള്ള പാശ്ചാത്യ ലോകവുമായി ഇറാന്‍ യുദ്ധസമാനമായ

അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍. ഇവര്‍ ഇറാനിലെത്തിയാല്‍ ജയിലില്‍

കഴിയേണ്ടി വരുമെന്നാണ് പേടി. ഒരു വര്‍ഷം മുമ്പ് പാരീസിലേക്ക് താമസം

മാറ്റിയ ഇറാന്‍ നടി  തന്റെ 14 ാം വയസിലാണ് ആദ്യചിത്രമായ 'പിയര്‍ ട്രീ'

യില്‍ അഭിനയിച്ചത്. ഇറാനിലെ വിപ്ലവത്തിനു ശേഷം മൂന്നു വര്‍ഷം

കഴിഞ്ഞാണ് ഫറഹാനി ജനിച്ചത്. ' Body of Lies' എന്ന നാടകത്തില്‍ ലിയനോര്‍ഡ്

ഡികാപ്റിയോ എന്ന നടനോടൊപ്പം ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സ്വന്തം നാട്ടില്‍

സ്ത്രീയെന്ന നിലയില്‍ അനുഭവിക്കുന്ന അസ്വാതന്ത്യ്രത്തില്‍ പ്രതിഷേധിച്ചാണ്

താന്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിച്ചതെന്ന് ഫ്രഞ്ച് മാഗസിനായ 'Madame Le Figaro' ല്‍

അവര്‍ പറയുന്നു.

ഈജിപ്തിലെ ജേണലിസം വിദ്യാര്‍ഥിനി അലിയമജ്ദ അല്‍മെഹദി സ്വന്തം

നഗ്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പ്രസിദ്ധീകരിച്ച് ഈജിപ്തിലെ

മതവാദികളുടെ മുഴുവന്‍ പ്രതിഷേധം എറ്റുവാങ്ങി മാസങ്ങള്‍ക്കകമാണ്

പുതിയ സംഭവം. സ്ത്രീകളോടുള്ള ലിംഗ വിവേചനത്തില്‍


പ്രതിഷേധിച്ചായിരുന്നു അലിയയുടെ നഗ്നത പ്രദര്‍ശനം.

ഇറാനിലെ പ്രമുഖ ചലചിത്രകാരനായ അസ്ഗര്‍ ഫര്‍ഹാദിയുടെ 'എ

സെപറേഷന്‍' (A separation) എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രശസ്തമായ

ഗോള്‍ഡന്‍ ഗോള്‍ഡ് അവാര്‍ഡ് നേടിയത്. ഇറാനില്‍ നിരോധിക്കപ്പെട്ട

ചിത്രമാണിത്. ഇതും നിലവിലുള്ള ഇറാന്‍ -അമേരിക്ക സംഘര്‍ഷത്തിനിടയില്‍

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ തോല്‍പിക്കാന്‍ ഉദ്ദേശിച്ച്

നല്‍കിയതാണെന്ന് ഇറാനില്‍ ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഫര്‍ഹാദി






ലാസ്ഏഞ്ജല്‍സില്‍ വെച്ച് മഡോണയില്‍ നിന്നാണ് അവാര്‍ഡ്

ഏറ്റുവാങ്ങിയത്. എന്നാല്‍ അവര്‍ക്ക് ഷെയ്ക്ക്ഹാന്‍ഡ് നല്‍കാന്‍ പോലും

ഫര്‍ഹാദി തയാറായില്ല. ഇറാനിലെ സ്വന്തം ജനതയെ കുറിച്ച് മറുപടി

പ്രസംഗത്തില്‍ 'they are truely peace loving people' എന്നാണ് അദ്ദേഹം

വിശേഷിപ്പിച്ചത്. എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ ചിലത് ഇതിനെയും

വിമര്‍ശിക്കുകയുണ്ടായി. ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍

അബ്ബാസ് കിരോസ്തമി 1977 ല്‍ കാന്‍ അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ കാതറീന്‍

ദെന്യവെയ്ക്ക് kiss  നല്‍കിയ കാര്യം ഉദ്ധരിച്ചായിരുന്നു വിമര്‍ശം.

ഏതായാലും ഇസ്ലാമിക ലോകത്ത് ലീംഗവിവേചനത്തിനെതിരെ യുവ

വനിതകളുടെ പ്രതിഷേധം ശക്തമാവുകയാണ് എന്ന് ഇത്തരം സംഭവങ്ങള്‍

വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിഷേധിക്കാനുള്ള ഏക വഴി സ്വന്തം നഗ്നത

സോഷ്യല്‍ നേറ്റ്വര്‍ക്കുകളില്‍ പ്രസിദ്ധീകരിക്കുകയാണെന്നു വന്നാല്‍ അതിന്റെ

ആത്മാര്‍ഥത സ്ത്രീകള്‍ തന്നെയാകും ചോദ്യം ചെയ്യുക എന്ന കാര്യം

അവശേഷിക്കുന്നു.


No comments:

Post a Comment