Monday, January 2, 2012

'ലൌ ജിഹാദ്' കുപ്രചാരണത്തിനു പിന്നില്‍ മത സംഘടനയുടെ വെബ്സൈറ്റെന്നു പൊലീസ്

'ലൌ ജിഹാദ്' കുപ്രചാരണത്തിനു പിന്നില്‍ മത സംഘടനയുടെ വെബ്സൈറ്റെന്നു പൊലീസ്
 

ജി. വിനോദ്

  മലയാള മനോരമ  03.01.12



തിരുവനന്തപുരം: ലൌ ജിഹാദ് എന്ന പേരില്‍ കേരളത്തിലുണ്ടായ

വിവാദത്തിനും പ്രചാരണത്തിനും പിന്നില്‍ ഒരു മതസംഘടനയുടെ

വെബ്സൈറ്റാണെന്നു പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്നു വെബ്സൈറ്റ്

നടത്തിപ്പുകാര്‍ക്കെതിരെ സംസ്ഥാന സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍

ചെയ്തു. ഇതുമായി ബന്ധപ്പെട്ടു സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മതവിദ്വേഷം

വളര്‍ത്തുന്ന ലേഖനങ്ങളുടെയും പോസ്റ്ററുകളുടെയും പകര്‍പ്പു ചീഫ്

ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് ഹാജരാക്കി.


കേരളത്തില്‍ ലൌ ജിഹാദ് ഇല്ലെന്ന് ഒരു വര്‍ഷം മുന്‍പു കണ്ടെത്തിയ

പൊലീസ്,  തുടരന്വേഷണത്തിലാണ് ഇപ്പോള്‍ വ്യാജ പ്രചാരകരെയും

കുടുക്കിയത്. പെണ്‍കുട്ടികളെ പ്രണയ, വിവാഹ വലയില്‍ വീഴ്ത്തി

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന പ്രചാരണത്തിനാണു ലൌ

ജിഹാദ് എന്ന പേരു വീണത്. ഇതിന്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തെ

ചിലര്‍ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പു കേരള

പൊലീസ് ഇതേക്കുറിച്ചു വിശദ അന്വേഷണം നടത്തി. കേരളത്തില്‍ ലൌ

ജിഹാദ് എന്ന പരിപാടി ഇല്ലെന്നു സംസ്ഥാന ഡിജിപി ഹൈക്കോടതിയെ

അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകളിലെ തുടര്‍നടപടി

കോടതി അവസാനിപ്പിച്ചു.


എന്നാല്‍ പിന്നീടും ഇത്തരം പ്രചാരണം സജീവമാകുന്നതായി സംസ്ഥാന

ഇന്റലിജന്‍സ് വിഭാഗത്തിനു രഹസ്യ വിവരം ലഭിച്ചു. ഇന്റലിജന്‍സ്

മേധാവി എ. ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം പൊലീസ്  നടത്തിയ രഹസ്യ

അന്വേഷണത്തില്‍ hദ്ധnhഗ്മത്ഥന്റദ്ദഗ്മത്സന്ധhദ്ധ.ഗ്നത്സദ്ദ  എന്ന

വെബ്സൈറ്റിലാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നു വ്യക്തമായി. ഒരു

മുസ്ലിം യുവജന സംഘടനയുടെ പേരിലുള്ള വ്യാജ പോസ്റ്ററും സൈറ്റില്‍

പ്രത്യക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.


ഇതില്‍ ഓരോ മത വിഭാഗത്തിലെയും പെണ്‍കുട്ടികളെ വശീകരിച്ചു മതം മാറ്റി

വിവാഹം കഴിപ്പിക്കുന്നതിനുള്ള സമ്മാനത്തുകയും (മൂന്നര ലക്ഷം മുതല്‍ എട്ടു

ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ മുസ്ലിം സംഘടന

അത്തരം പോസ്റ്റര്‍ പുറത്തിറക്കിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

തുടര്‍ന്നാണു കുപ്രചാരണം നടത്തുന്ന വെബ്സൈറ്റ് നടത്തിപ്പുകാര്‍ക്കെതിരെ


കേസ് എടുക്കാന്‍ ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍, ഡിജിപി: ജേക്കബ്

പുന്നൂസിനു റിപ്പോര്‍ട്ട് നല്‍കിയത്.


അദ്ദേഹം കേസ് സൈബര്‍ പൊലീസ് സ്റ്റേഷനു കൈമാറി. അവരുടെ തുടര്‍

അന്വേഷണത്തിലും ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു

കണ്ടെത്തല്‍. സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഉത്തരേന്ത്യക്കാരനായ

മാര്‍ഗിര്‍ഷ് കൃഷ്ണ എന്നയാളാണു വെബ്സൈറ്റ് റജിസ്റ്റര്‍ ചെയ്തതെന്നു

കണ്ടെത്തി. ഇതിന്റെ നടത്തിപ്പുകാരുടെ മുഴുവന്‍ വിവരവും കൈമാറാന്‍

സൈബര്‍ പൊലീസ് ബന്ധപ്പെട്ടവരോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ആരുടെയും പേരു വയ്ക്കാതെയാണു കേസ് എടുത്തത്. പേരും

വിലാസവും കിട്ടുന്ന മുറയ്ക്ക് അതും പ്രഥമവിവര റിപ്പോര്‍ട്ടില്‍

ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. വെബ്സൈറ്റ് നിരോധിക്കാനുള്ള

നടപടിയും പൊലീസ് തുടങ്ങി.

3 comments:

  1. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച അതേ മലയാള മനോരമ തന്നെ മുന്‍പ് പ്രസിദ്ധീകരിച്ച ലൗജിഹാദ് വാര്‍ത്തയിലെ വിവരങ്ങളാണ് കാണാതായ പെണ്‍കുട്ടികളുടെ സ്ഥിതിവിവരക്കണക്കായി മേല്‍പ്പറഞ്ഞ സൈറ്റിലും കാണുന്നത്. അന്ന് ഈ സൈറ്റിനെ ആധാരമാക്കിയോണോ മനോരമ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് എരിതീയില്‍ എണ്ണയൊഴിച്ചത്. അതോ സൈറ്റ് മനോരമയുടെ കണക്കുകള്‍ ആധികാരികമായെടുത്തതോ. മനോരമയ്ക്കും ലൗജിഹാദ് കുപ്രചരണത്തില്‍ തുല്യമായ പങ്കില്ലെ

    ReplyDelete
  2. hദ്ധnhഗ്മത്ഥന്റദ്ദഗ്മത്സന്ധhദ്ധ.ഗ്നത്സദ്ദ ?

    ReplyDelete