Monday, December 5, 2011

മുല്ലപ്പെരിയാര്‍: നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു ലേഖനം.



മുല്ലപ്പെരിയാര്‍:

നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു ലേഖനം.

 രചന. സി. രാധാകൃഷ്ണന്‍








മിന്നല്‍ പ്രളയങ്ങള്‍ ഒഴിവാക്കാം

സി. രാധാകൃഷ്ണന്‍


മുല്ലപ്പെരിയാറില്‍ രണ്ട് ഏടാകൂടങ്ങള്‍ ഉണ്ട്. ഒന്ന് അണക്കെട്ടു തന്നെ. രണ്ട്,

രാഷ്ട്രീയം. രണ്ടാമത്തെ കാര്യത്തില്‍ എന്തുചെയ്യാമെന്ന് അതേപ്പറ്റി

അറിവുള്ളവര്‍ തീരുമാനിക്കട്ടെ. അണ ഒരുക്കുന്ന കെണി എങ്ങനെ

മറികടക്കാമെന്നു കാണാന്‍ സാമാന്യമായ ശാസ്ത്രീയവീക്ഷണം ധാരാളം മതി.

ഭൂകമ്പങ്ങള്‍ തടയാനോ മെരുക്കാനോ പ്രവചിക്കാനോ പറ്റില്ല. പക്ഷേ,

ഏറെക്കാലത്തെ പരിചയംകൊണ്ട് അവയുടെ സാധ്യതയും സ്വഭാവവും

തരാതരവും മനുഷ്യന് അറിയാം. കേരളം 'ഭൂകമ്പ മേഖലയില്‍ അല്ല.

എന്നുവച്ചാല്‍, ഇവിടെ ഭൂകമ്പങ്ങളേ ഉണ്ടാവില്ലെന്നല്ല. വന്‍ ഭൂകമ്പങ്ങള്‍

ഉണ്ടാകില്ലെന്നു മാത്രം. ഏറെ ആഴങ്ങളില്‍ നിന്നു വരുന്നവയാണു വന്‍

കുലുക്കങ്ങള്‍. ചെറിയ വിറയലുകള്‍ അടിപ്പാറയുടെ മുകളടുക്കുകളില്‍ നിന്നു

പുറപ്പെടുന്നു. ഇവ ഏറെ നാശം വിതയ്ക്കില്ല.


അണക്കെട്ടുകളുടെ ജലസംഭരണിയില്‍ ഉയരം കൂടുമ്പോള്‍ ഇൌ

ചെറുകുലുക്കങ്ങള്‍ ഉണ്ടാകാറുണ്ട്. (മഹാരാഷ്ട്രയിലെ കൊയ്ന ഡാം

ഉണ്ടായകാലത്ത് ഇത്തരം ചലനങ്ങള്‍ പൂണെയിലെ സൈസ്മോളജി

സെന്ററില്‍ അപഗ്രഥിക്കാന്‍ എനിക്ക് അവസരമുണ്ടായത് ഒാര്‍മയുണ്ട്).

ചെറിയ പാറയടരുകളാണു ഞെരിയുകയും നിരങ്ങുകയും ചെയ്യുന്നത്.

വെള്ളം നിറയുന്നതിനും ഒഴിയുന്നതിനും അനുസരിച്ച് ആണ്ടോടാണ്ട്

ആവര്‍ത്തിച്ച് മുന്‍-പിന്‍ നിരങ്ങുന്ന പാടയടരുകളുമുണ്ട്. കുലുക്കത്തിന്റെ

പ്രഭവസ്ഥാനം എത്ര ആഴത്തിലെന്ന് അപഗ്രഥിച്ചറിഞ്ഞാല്‍ തുടര്‍ന്നുവരാവുന്ന

അപകടത്തിന്റെ  ആഴമറിയാമെന്നര്‍ഥം. ഇവിടെ ഇപ്പോഴുണ്ടായത് 'ഉപരിതല

ചലനങ്ങള്‍ മാത്രമാണെന്നാണു സാഹചര്യങ്ങളില്‍ നിന്ന് ഉൌഹിക്കാവുന്നത്.


എന്നാല്‍, ഇതുപോരേ അണ തകരാന്‍? തീര്‍ച്ചയായും മതി. അന്യഥാ

ദുര്‍ബലവും പഴയതും ആണെങ്കില്‍ ഇത്രപോലും വേണ്ട; ഒരു തുമ്പി

പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി! അപ്പോള്‍, ഒരു വഴിയും ഇല്ലെന്നോ?

അല്ല, വഴിയുണ്ട്. പക്ഷേ, ബഹളം നിര്‍ത്തി ശാന്തമായി ചിന്തിക്കണം. ആദ്യം

വേണ്ടത് അണയുടെ ആരോഗ്യം പരീക്ഷിച്ചറിയുകയാണ്. അതിന് '

അവിനാശകാരി പരീക്ഷണം (nഗ്നn ദ്ധ്രന്ഥന്ധത്സഗ്മ്യന്ധദ്ധത്മനPadma_chandrakkala

ന്ധനPadma_chandrakkalaന്ഥന്ധദ്ധnദ്ദ) ഉപയോഗിക്കാം. എളുപ്പവും

കാര്യക്ഷമവുമാണത്.


അണയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍ നിര്‍ണയപ്രകാരം പോര്‍ട്ടബിള്‍

സൈസ്മോ മീറ്ററുകള്‍ വയ്ക്കുന്നു. പിന്നെ അണയുടെ അകത്തും പുറത്തും

പ്രതലത്തില്‍ ആവശ്യാനുസരണം ചെറുസ്ഫോടനങ്ങള്‍ നടത്തുന്നു. ഇൌ

പടക്കംപൊട്ടലുകളുളവാക്കുന്ന തരംഗങ്ങള്‍ അണയുടെ ഉടലിലൂടെ

സഞ്ചരിക്കുകയും വശങ്ങളില്‍ നിന്നു പ്രതിഫലിക്കുകയും ചെയ്യുന്നതും

വിള്ളലും പൊള്ളപ്പുകളും പൊട്ടലുകളും ഉണ്ടെങ്കില്‍ അവയെ തരണം

ചെയ്യുന്നതും സൈസ്മോ മീറ്ററുകള്‍ വഴി രേഖപ്പെട്ടുകിട്ടും. ഇത്രയും

വിവരങ്ങള്‍ കംപ്യൂട്ടറിലൂടെ വിശകലനം ചെയ്ത്  അണയുടെ എല്ലാ

ഉള്ളുകള്ളികളും കാണാം. ഒരു മായവും മറിമായവും വേറെ വേണ്ട.

ലോകത്തുള്ള വലിയ അണക്കെട്ടുകളിലൊക്കെ അവിടങ്ങളിലെ അധികാരികള്‍

ഇതു കാലാകാലങ്ങളില്‍ ചെയ്യുന്നുണ്ട്. സ്പെയ്സിലേക്കു

കുതിക്കുന്നതോടൊപ്പം നമുക്കും ഇതൊക്കെ ആകാവുന്നതേയുള്ളൂ. ചെലവു

തുച്ഛം. അനേകലക്ഷം മനുഷ്യന്‍ ജീവന്‍ മെച്ചം!


ആകട്ടെ, കേടുപാടുകളുണ്ടെങ്കിലോ? വഴിയുണ്ട്, പക്ഷേ, രാഷ്ട്രീയക്കാര്‍

അഭിപ്രായം പറയുന്നതിനു പകരം ഇക്കാര്യം പ്രഗത്ഭരായ

ശ്രീധരനെപ്പോലെയുള്ള സാങ്കേതിക വിദഗ്ധരുടെ തീരുമാനത്തിനു വിടണം.

അണ റിപ്പയര്‍ ചെയ്യാം. ജലവിതാനം കുറയ്ക്കാം, ജലസംഭരണിയില്‍

കരുതലായി അറയണകള്‍ പണിയാം. അണയ്ക്കു താങ്ങായി മണ്‍ പിന്തുണ

 വയ്ക്കാം. (വെറും മണ്ണ് ആവശ്യമായ അളവില്‍

കോരിക്കൂട്ടുക തന്നെ).


നാട്ടിലുള്ള ഏതണയും പണിയും മുന്‍പുതന്നെ ആലോചിക്കേണ്ട കാര്യമാണ്

അത്. അഥവാ തകര്‍ന്നാല്‍ എന്തെന്നു രക്ഷാ നടപടികള്‍ വേണ്ടിവരും എന്നത്.

അതിവിടെ പതിവില്ല. ശാസ്ത്രീയമായി വേണം അതും ആസൂത്രണം

ചെയ്യാനെന്നതിനാല്‍ അക്കാര്യവും ഒരു വിദഗ്ധസമിതിക്കു വിടുന്നതാവും

ശരി. പറഞ്ഞാലറിയാത്ത ഉണ്ണി ചൊറിയുമ്പഴേ അറിയൂ എന്ന ചൊല്ല്

സര്‍ക്കാര്‍ അന്വര്‍ഥമാക്കരുത്. ഇപ്പോഴേ പാഴായി, വിലയേറിയ ഏറെ സമയം.


ഇത്രയൊക്കെ ചെയ്യാമെങ്കില്‍ നമുക്കു മിന്നല്‍ പ്രളയങ്ങളെ പേടിക്കാതെ

ഉറങ്ങാം. ഇതു ചെയ്യാനുള്ള അന്തരീക്ഷമൊരുക്കുന്നതിനു സഹായിക്കാന്‍

രാഷ്ട്രീയക്കാര്‍ക്ക് ഏതാണ്ടൊക്കെ ചെയ്യാതിരിക്കയുമാകാം. ശകാരവും

കോലമെരിക്കലും നിര്‍ത്താം. പ്രസ്താവനകളും മുദ്രാവാക്യങ്ങളും

റോക്കറ്റുകളായി കൊടുത്തുവിടാതിരിക്കാം. ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ

പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം. കവലകളില്‍

ശബ്ദമലിനീകരണം ഉണ്ടാക്കാതിരിക്കാം. ഭീതിയുടെ മിന്നല്‍ പ്രളയങ്ങള്‍

ഉണ്ടാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കും ശ്രദ്ധിക്കാം.

MALAYALA MANORAMA. 6.12.11

27 comments:

  1. “ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പ്ലക്കാര്‍ഡും പിടിപ്പിച്ച് പട്ടിണിക്കിരുത്താതിരിക്കാം.“


    thanks.

    Please remove word verification.
    Background design and font color not giving comfort reading.

    ReplyDelete
  2. കണ്ണ് വേദനയിടുക്കുന്നു. വായിക്കാൻ ബുദ്ധിമുട്ട്. :(

    ReplyDelete
  3. How long will the dam last? 1998 years? 999 years? Forever?
    Isn't a new dam at the earliest,the correct solution? Of course other precautionary/ preventive measures are also needed.

    True, politics must be kept out. Let experts examine.
    Give priority to lives. Emotional ourtbursts will not help. But think of the people living in the dangerous valley? Can they sleep peacefully?
    Remember Bhopal disaster? Didm't they then assure that there was nothing to fear?
    Let us not wait for the disaster to happen. Let us PREVENT it.

    Give enough water to Tamilnadu.
    jimiless, powradhwani.

    ReplyDelete
  4. ithokke vaayikkentavar vaayikkilla...veruthe aale ilakki vitaan chila nethaakkal....

    ReplyDelete
  5. Jom...
    How long will the proposed new dam last? 1998 years? 999 years? Forever?
    So ur question itself contradicts the solution U proposed... A valid study is what we need... Not a hue and cry for the new dam... A new bomb can't be safer than the old bomb...

    ReplyDelete
  6. Thank you for the first article on Mullaperiyar with sense above 'emotions, imaginations and politics

    ReplyDelete
  7. C.R.പറഞ്ഞതാണ് വാസ്തവം.ശാസ്ത്രജ്ഞനായ അദ്ദേഹം ഇതിന്റെ ശാസ്ത്രീയ വശമാണ് ചൂണ്ടിക്കാണിച്ചത്.ഈ ലേഖനമെങ്കിലും നമ്മുടെ അധികാരികളുടെയും 'കോലാഹല'രാഷ്ട്രീയക്കാരുടെയും കണ്ണ് തുറപ്പിച്ചെങ്കില്‍.....

    ReplyDelete
  8. ഇത്ര ലളിതവും ചെലവ് കുറഞ്ഞതുമായ പരീക്ഷണ രീതികള്‍ ഉള്ളപ്പോള്‍ ഈ കൊലാഹലങ്ങളുടെ ആവശ്യം ഉണ്ടോ. ഇനിയെങ്കിലും അധികാരികളുടെ കണ്ണ് തുറന്നെങ്കില്‍.......

    ReplyDelete
  9. മുല്ലപ്പെരിയാര്‍ ഡാം ഇത്രയും അപകടാവസ്ഥയിലിരിക്കുമ്പോള്‍ പരീക്ഷണത്തിനായി ചെറു സ്‌ഫോടനങ്ങള്‍ അണക്കെട്ടിന്റെ ഉപരിതലത്തില്‍ നടത്തിയാല്‍ ഡാം തകരാന്‍ സാധ്യതയുണ്ടോ...?

    ReplyDelete
  10. ശ്രീ. സി. രാധാകൃഷ്ണൻ പറഞ്ഞ ലളിത യുക്തി പ്രസക്തം തന്നെ. പക്ഷേ ഈ യുക്തി പോലും ഇപ്പോൾ കേൾക്കായത്, നിലവിൽ ആരൊക്കെയോ ഉണ്ടാക്കിയ കോലാഹലത്തിന്റെ പരിണിത ഫലം തന്നെയല്ലേ? കോലാഹലം നിർത്താതിരുന്നാലേ ഇതു പോലൊരു യുക്തി ഭരണാധികാരികൾ ശ്രദ്ധിക്കൂ. ഒരു തീരുമാനമുണ്ടാകുന്നതു വരെ തുടരട്ടെ മുഴുവൻ ശക്തിയോടെയും, കോലാഹലങ്ങളും!

    ReplyDelete
  11. സാറന്മാരേ,
    ചന്ദ്രനില്‍ വെള്ളം കണ്ടുപിടിച്ചവരാ ഈ നമ്മള്‍
    ഇത്തിരി പോന്ന വെള്ളത്തിന്റെ കാര്യം
    ശരിയാക്കാന്‍ പറ്റാത്തതാണോ
    ഇത് കാര്യം വേറേ
    വലിയ ശാസ്ത്രവും ഒന്നും വേണ്ടാ
    നമ്മുടെ അലസത തന്നെ ഇതിന് കാരണം

    ReplyDelete
  12. നല്ല ലേഖനം... പക്ഷെ എന്റെ സംശയം ഇതാണ്... 50 വര്‍ഷത്തേക്കായി കെട്ടിയ ഡാം ഇപ്പോള്‍ അതിന്റെ വയസ്സ് 116 വര്ഷം.. ഇനി അങ്ങയുടെ ലേഖനത്തിലേക്ക് ...

    "ഇവിടെ ഇപ്പോഴുണ്ടായത് 'ഉപരിതലചലനങ്ങള്‍ മാത്രമാണെന്നാണു സാഹചര്യങ്ങളില്‍ നിന്ന് ഉൌഹിക്കാവുന്നത്.എന്നാല്‍, ഇതുപോരേ അണ തകരാന്‍? തീര്‍ച്ചയായും മതി. അന്യഥാ ദുര്‍ബലവും പഴയതും ആണെങ്കില്‍ ഇത്രപോലും വേണ്ട; ഒരു തുമ്പി പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി! "

    പണിയുമ്പോള്‍ ഉദ്ദേശിച്ചിരുന്ന 50 വര്ഷം ഇപ്പോള്‍ 116 ആയപ്പോളും ബലവത്താനെന്നുള്ള ധാരണയില്‍ ആണോ അങ്ങ് താഴെ പറഞ്ഞ വാചകം എഴുതിയത് ?

    "അണയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍ നിര്‍ണയപ്രകാരം പോര്‍ട്ടബിള്‍
    സൈസ്മോ മീറ്ററുകള്‍ വയ്ക്കുന്നു. പിന്നെ അണയുടെ അകത്തും പുറത്തും
    പ്രതലത്തില്‍ ആവശ്യാനുസരണം ചെറുസ്ഫോടനങ്ങള്‍ നടത്തുന്നു."

    എനിക്കീ രണ്ടു വാചകങ്ങളും കൂടി പോരുതപെടനവുന്നില്ല... കാരണം 116 വയസുള്ള ഈ പടു വൃദ്ധന്‍ തുമ്പി വന്നിരുന്നാല്‍ തകരാന്‍ ആണ് കൂടുതല്‍ സാധ്യത എന്നാണു എന്റെ മനസ്സ് പറയുന്നത്.. അവിടെ ചെറു പടക്കം പൊട്ടിച്ചുള്ള പരീക്ഷണം പോലും ... എന്തോ എനിക്ക് ദഹിക്കുന്നില്ല...

    ReplyDelete
  13. puthiya dam paniyunnathila ellavarudeyum kannu, chilavu 6000 crore varum 50% aayal 3000 crore kayyil irikkumallo

    ReplyDelete
  14. ഒരു തുമ്പി പാറിവന്ന് അതിന്മേല്‍ ഇരുന്നാലും മതി!{ഇതു സാഹിത്യം]ബഹളം നിര്‍ത്തി ശാന്തമായി ചിന്തിക്കണം[ഗീതാജ്ഞാനം]അണ റിപ്പയര്‍ ചെയ്യാം[കർമ്മണ്യം]നമുക്കു മിന്നല്‍ പ്രളയങ്ങളെ പേടിക്കാതെ ഉറങ്ങാം[ഫലശ്രുതി]എന്റെ മുല്ലപ്പെരിയാറേ നീയെത്ര ധന്യ.

    ReplyDelete
  15. നല്ലൊരു ലേഖനം പക്ഷെ മുല്ലപെരിയാരിന്റെ കാര്യത്തില്‍ മറ്റൊരു തമാശയുണ്ട്


    ഡാം തകര്‍ക്കാന്‍ കേരളം വനത്തില്‍ ആയിരം ടണ്‍ സ്ഫോടക വസ്തുകള്‍ ശേഖരിച്ചു വെച്ചിരിക്കുകയാണ് എന്ന് പറയുന്ന വൈക്കോ സാര്‍ ആ പ്രദേശത്ത് ഒരു പടക്കം പൊട്ടിയാല്‍ പോലും കേരള മക്കള്‍ ഡാം ബോംബു വെച്ച് പൊട്ടിക്കാന്‍ പോകുന്നു എന്ന് പറയും ...അതാണ്‌ ഈ വിഷയത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ ഗതികേട്

    ReplyDelete
  16. after everything said and done...it is clear to one and all that......1. the mullaperiyar dam is old and has lived its life...so definitely it is time to have a new dam...2.precautionary measures for the mullaperiyar dam in case of any eventuality is amust...3. say bye to regional and parochial polituics..4.ALLOW THE EXPERTS TO DO THEIR JOB....in short lets allow the experts do their job...in short what the article says is 100% right

    ReplyDelete
  17. No readability... please remove the black background... I left reading since it is strain for my eyes.

    ReplyDelete
  18. മുല്ലപെരിയാര്‍ അണകെട്ടിന്‍റെ വിള്ളലുകളും, ചോര്‍ച്ചയും, പ്രായവും , അത് മലയാളികള്‍ക്കിടയില്‍ ( പ്രത്യേകിച്ച് മുല്ലപെരിയാറിനു താഴെ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കിടയില്‍ ) ഉണ്ടാക്കിയിരിക്കുന മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളും ആഴത്തില്‍ മനസിലാക്കുമ്പോള്‍ പുതിയൊരു അണകെട്ടില്‍ കുറഞ്ഞ ഒരു പരിഹാരം ഈ പ്രശ്നത്തിന് ഉണ്ട് എന്ന് എനിക്ക് തോനുനില്ല...
    90 വയസായ ഷുഗറും പ്രഷറും ഹൃദ്രോഗവും ഉള്ള ഒരു മനുഷ്യനോടു പള്‍സും പ്രഷറും നോക്കിയിട്ട് "അപ്പാപ്പന്‍ ഇനിയും കൊറേ കൊല്ലം കൂടി ജീവിച്ചിരിക്കും" എന്ന് പറയുന്ന പോലെയേ എനിക്ക് തങ്ങളുടെ ലേഘനത്തില്‍ ഉള്ള സന്ദേശത്തില്‍ നിന്നും മനസിലാകുനുള്ളൂ..

    ReplyDelete
  19. പരിധിയും കഴിഞു വീര്‍പ്പിച്ചു കൊണ്ടിരിക്കുന്ന ബലൂണ്‍ പൊട്ടുമോ എന്ന് ആശങ്കപ്പെടാതിരിക്കാന്‍ വയ്യല്ലോ ! ഒരു തീപിടുത്തം പോലും മാനേജു ചെയ്യാന്‍ പറ്റാത്ത നമ്മുടെ സംവിധാനങ്ങള്‍ ഈ ഒരു ദുരന്തം എങ്ങനെയായിരിക്കും നേരിടുക ? കുറെ 'അയ്യോ കഷ്ട്ട'ങ്ങള്‍ കേള്‍ക്കാം .. വേറൊന്നുമുണ്ടാവില്ല..

    ReplyDelete
  20. Truth is some were between the politics behind the agitation for new dam and against it. Evide vikaram oru allkottathintethu mathramalla , vikarathinu adimapedathirikkan kelpillatha rashtriya nethruthwathintethu koodiyanu. The National leadership of both the communist parties took a stand which is based on patriotic and federal values. But the BJP & CONG are still thinking about vote bank politics, (watching the fight and waiting for the blood of two goats).

    ReplyDelete
  21. ഔഷധം തയാറാക്കിയ കമ്പനി പറയുന്നു 2 വര്‍ഷം കഴിഞ്ഞാല്‍
    തങളുടെ ഉല്‍പ്പന്നം എക്സ്പയറി കഴിഞ്ഞു എന്ന്‍. 4 വര്‍ഷം കഴിഞ്ഞ
    മരുന്നു എക്സ്പയറി കഴിഞ്ഞോ എന്നറിയാന്‍ ഏതാനും രോഗികളില്‍
    എങ്കിലും പരീക്ഷിച്ചു നോക്കണം എന്നു പറയുന്ന ഡോക്ടര്‍ക്കു തുല്യം
    സീ.രാധകൃഷ്ണന്‍.നിര്‍മ്മിച്ച സായിപ്പൂ പറഞ്ഞ എക്സ്പയിറി കഴിഞ്ഞ
    അണക്കെട്ട് ഇടിച്ചു പൊളിച്ച് എന്‍.എച്ച് 220( പഴയ കെ.കെ)
    റോഡിനിരുവശവുമുള്ള അഗാധ ഗര്‍ത്തങ്ങള്‍ മൂടുകയാണു നമ്മുടെ
    സര്‍ക്കാര്‍ ചെയ്യേണ്ടത്.

    ReplyDelete
  22. നാല്‍പതു ദശലക്ഷത്തോളം ജനങ്ങളുടെ മനസ്സിലെ ഭീതിയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും മനുഷ്യാവകാശ ലങ്ഖനം അല്ലെ ?

    ഏതെങ്കിലും ഒരു സാഹചര്യത്തില്‍ അത്യഹിതമുണ്ടാവനുള്ള എത്രയും ചെറിയ, ഒരു ശതമാനം എങ്കിലും, സാധ്യത ഉണ്ടെങ്കില്‍, ആ സാധ്യതക്ക് കാരണമായ വസ്തുവിനെ, അല്ലെങ്കില്‍ ജീവിയെ, അല്ലെങ്കില്‍ എന്തിനെയും നശിപ്പിക്കുകയല്ലേ ഇത്രയേറെ പുരോഗമിച്ച മാനവരാശി ചെയ്യേണ്ടത്?

    മറ്റെന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും, ഇത്രയും മനുഷ്യരുടെ ജീവന്റെ, നിലനില്പിന്റെ, കാര്യത്തിനല്ലേ മുന്ഗണന കൊടുക്കേണ്ടത്?

    കേരളത്തില്‍ ഉള്ളവരും ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന സുരക്ഷയ്ക്ക് അര്ഹരല്ലേ?

    ഇതിലും കുറച്ചു ജനങ്ങളുടെ ജീവന് ഭീഷണി ഉണ്ടായാല്‍ പോലും, മറ്റെന്തിനെക്കാളും പ്രാധാന്യം ജനങ്ങളുടെ ജീവനല്ലേ ഭരണഘടന നല്‍കുന്നത്?

    കരാര്‍ കാലാവധി അയ 999 വര്ഷം ഈ അണക്കെട്ട് നിലനില്‍ക്കില്ലെന്ന്തു ആര്‍ക്കും സംശയമില്ലാത്ത സത്യമായ വസ്തുത ആയിരിക്ക്കെ, അത് എപ്പോള്‍ പുതുക്കി പണിയണം എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കം ഉള്ളു. ഇത്രയേറെ ജനങ്ങളുടെ ജീവനെ കണക്കിലെടുത്ത് ഇന്ത്യന്‍ ഭരണകൂടം [ ALL CONSTITUTIONALLLY ESTABLISHED BODIES, CENTRAL, STATES, COURTS, COMMISSIONS ETC;] പുതിയ അണക്കെട്ട് പണിയുവാന്‍ ബാധ്യസ്തം തന്നെയാണ്.

    കഴിഞ്ഞ നാല്‍പതു വര്‍ഷത്തോളം മാന്യമായി ക്ഷമയോടെ ആവശ്യപെട്ടിട്ടു എന്ത് പ്രതികരണം ഉണ്ടായി? രാഷ്ട്രീയക്കാരെ ഒഴിവാക്കനവശ്യപെടുന്നവര്‍ ഇത്രയും കാലം ഉറങ്ങുകയായിരുന്നോ?

    വിദഗ്ദ്ധരും ശാസ്ത്രഞ്ഞന്മാരും എല്ലാം എന്ത് ചെയ്യുക ആയിരുന്നു? നിങ്ങളുടെ മൗനം ആരെ സംരക്ഷിക്കുവാനായിരുന്നു? ഇപ്പോഴത്തെ വാചാലതയും ആരെ രക്ഷിക്കുവാനാണ്?

    ReplyDelete
  23. നിരക്ഷരരോ ആയ ചാനല്‍, പത്ര മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ ഓരോ ദിവസവും ഡാം തകര്‍ന്ന് മരിക്കാന്‍ ഇടയുള്ള ജനങ്ങളുടെ സംഖ്യ തങ്ങളുടെ മനോധര്‍മമനുസരിച്ച് പെരുക്കികൊണ്ടിരുന്നു. സാങ്കേതിക വിദഗ്ധര്‍ അഭിപ്രായം പറയേണ്ട സ്ഥാനത്ത് വിഡ്ഢികളായ രാഷ്ട്രീയ നേതാക്കളും റിപ്പോര്‍ട്ടര്‍മാരും തങ്ങളുടെ മണ്ടത്തരങ്ങളും വികാര പ്രകടനങ്ങളും കൊണ്ടു ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു.
    http://utharakalam.com/?p=760

    ReplyDelete
  24. ividuthe rashtreeya nethaakkallk ithonnum ariyaathakaaryangallalla. ithinidayil pettupogunnath (tamil natilum kerallathilum}jeevikkunna njagalle polulla pothu janangall maathramaann.

    ReplyDelete
  25. chennai il sowcarpet ulla ende shop tree days adachidaan police vann parayugayaayirunnu. aakramannam undaagan sadhyatha undenn. njangall endu pizhachu???????????

    ReplyDelete
  26. ആരെ വിശ്വസിക്കണം ഈ നാട്ടില്‍.....നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രം ഉയരുന്ന ഈ കോലാഹലങ്ങളില്‍ നാം വീണു എന്നതാവും ശരി...രാഷ്ട്രീയക്കാരോ...അതോ..അവരുടെ കുതന്ത്രം മനസ്സിലാക്കാന്‍ കഴിയാതെ പോയ പാവം മാധ്യമ പ്രവര്‍ത്തകരോ...കാലം തെളിയിക്കട്ടെ.....

    ReplyDelete