Thursday, November 17, 2011

സ്വന്തം നഗ്നത പോസ്റ്റ് ചെയ്ത് ആലിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം



ഓണ്‍ലൈനില്‍ സ്വന്തം നഗ്ന ഫോട്ടോ പോസ്റ്റ് ചെയ്ത ഈജിപ്തിലെ ഇരുപതുകാരിയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം വന്‍വിവാദമായി. സ്വന്തം ബ്ളാഗിലും ട്വിറ്റിലും ഫേസ്ബുക്കിലുമാണ് ചിത്രം പോസ്റ്റ് ചെയ്തത്. പുരുഷ വിമര്‍ശനം കടുത്തതോടെ ആലിയ അല്‍ മെഹദി എന്ന യുവതി ഗിറ്റാര്‍ വായിക്കുന്ന ഒരു പുരുഷന്റെ നഗ്ന ചിത്രം പോസ്റ്റ് ചെയ്ത് പ്രതികരിച്ചു. പിന്നീട് ചില പെയിന്റിങ്ങുകളിലെ നഗ്നഭാഗങ്ങളും പോസ്റ്റു ചെയ്തു. കടുത്ത വിമര്‍ശനങ്ങളും ആരകമങ്ങളും ഭീഷണിയും തുടര്‍ന്നപ്പോള്‍ തന്റെ ന്ഗനചിത്രം നാലു തവണ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്ത് ആലിയ സ്വാതന്ത്യ്ര പ്രഖ്യാപനം ആവര്‍ത്തിച്ചു.
ഈജ്ിപ്ത് വിപ്ളവ മന്നേറ്റത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്ന ജനാധിപത്യ വാദികളുടെ സംഘടനയായ 'ഏപ്രില്‍ സിക്സ്' ല്‍ അംഗമാണ് താനെന്ന് ആലിയ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഘടനാ വക്താവ് താരിഖ് അല്‍ കോലി ഇത് നിഷേധിച്ചു. സംഘടനയുടെ ഇമേജ് തകര്‍ക്കാന്‍ നടന്ന സൈനിക ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആലിയ അല മെഹദി സംഘടനയില്‍ അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താനൊരിക്കലും ഏപ്രില്‍ സിക്സില്‍ അംഗമായിരുന്നില്ല എന്നും ഇനി ഒരിക്കലും അംഗമാകില്ല എന്നുമായിരുന്നു ആലിയയുടെ ഉടന്‍ പ്രതികരണം.
തന്റെത് അവിഷ്കാര സ്വാതന്ത്യ്ര പ്രഖ്യാപനമാണെന്നും സ്വാതന്ത്യ്ര വിപ്ളവ പ്രഖ്യാപനമാണെന്നും ആണ് ആലിയയുടെ അവകാശവാദം. ട്വിറ്റിലെ ആലിയയുടെ ബയോഗ്രഫി ഇങ്ങിനെ:
- Secular, Liberal, Feminist, Vegetarian, Individualist'
ഫേസ്ബുക്കില്‍ ആലിയ പറയുന്നത് ഇങ്ങിനെ:
' I am echoing screams against the society of violence, recism, sexism, sexual harasment and hyprocricy...'
ആണുങ്ങളും മുഖാവരണം ധരിക്കണം എന്ന മുദ്രാവാക്യമുയര്‍ത്തിയ ചരിത്രവും ആലിയക്കുണ്ട്. (Men should wear the Veil)
 ആലിയയുടെ പോസ്റ്റിനോട് ഏറ്റവും കൂടുതല്‍ പ്രതികരിച്ചത് പുരുഷന്മാരാണ്. സ്ത്രീകളില്‍ ചിലരെങ്കിലും പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി. കാര്യമെന്തായാലും ബളോഗും ഓണ്‍ ലൈനിലെ പോസ്റ്റുകളും ഹിറ്റായിക്കഴിഞ്ഞു. ഫേസ്ബുക്കില്‍ ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ട്വിറ്ററില്‍ സെക്കന്‍ഡില്‍ നാലുപേര്‍ വീതമാണ് സന്ദര്‍ശകര്‍.
വിപ്ളവാനന്തരമുള്ള ഈജിപ്തിലെ ഭാവി ഭരണഘടന ുപപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വിപ്ളവത്തിന്റെ കരുത്ത് ചോര്‍ത്താനുള്ള ശ്രമം ഇടക്കാല സൈനിക നേതൃത്വം തുടങ്ങിയിട്ടുമുണ്ട്്. ഇതിനിടയിലാണ് ആലിയയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം.

1 comment:

  1. ഇതു പോലെ വൃത്തികേട്ട ആളുകള്കൊക്കെ വേണ്ടി എന്തിനാ വഎഴുതി സമയം കളയുന്നത്

    ReplyDelete