Saturday, June 4, 2011

മഴയുടെ ചില്ല് തെറിക്കുന്നതിന്റെ കുളിരറിഞ്ഞ്

ഇന്ന് ലോക പരിസ്ഥിതി ദിനം.
ഞായര്‍, എന്റെ വീക്കിലി ഓഫ് ദിനം.

രാവിലെ പത്തരയായിട്ടും വെയില്‍ ഭൂമിയിലെത്തിയിട്ടില്ല.
മഴതന്നെ. ഇരുള്‍ വിഴുങ്ങിയ പകല്‍.
മഴ. കുളിര്. ജലദോഷം. ചെറുതായി പനി.
എങ്കിലും എനിക്ക് ഇഷ്ടാണ് ഈ കുളിരും മഴയും.

ഭാര്യ പനിപിടിച്ച് കിടക്കുന്നു.
രാവിലെ കട്ടന്‍ ഉണ്ടാക്കി, എല്ലാരും കുടിച്ചു.
പിന്നെ പാല്‍ ചായ.
മൂത്ത മകന്‍ ദോശയുണ്ടാക്കി.
ഇന്നലെ രാത്രിയത്തെ മീന്‍ കറിയുണ്ടായിരുന്നു.
ബ്രേക്ക് ഫാസ്റ്റ് അങ്ങിനെ കഴിഞ്ഞു.

ഇനിയാണ് പ്രശ്നം.
ഉച്ചയ്ക്ക് ഊണ്‍ എന്നത് ഒരു കടമ്പ തന്നെ.
ചോറ് വെക്കാന്‍ പ്രയാസമില്ല.
ഇറച്ചിയോ മീനോ വേണമെങ്കില്‍ കറി ഉണ്ടാക്കാം.
വല്യ പരിചയമൊന്നുമില്ലെങ്കിലും കറിവെച്ചിട്ടുണ്ട് എന്നൊരു ധൈര്യമുണ്ട്.
ഈ പനിക്കിടയില്‍ എന്ത് മീന്‍?
എന്ത് ഇറച്ചി?
പച്ചക്കറി എന്നൊരു കറി ഇന്നോളം വെച്ചിട്ടില്ല.
അതിന്റെ രീതികളും പരിചിതമല്ല.
എങ്കിലും എന്തും പരീക്ഷിക്കാം.

മഴ നിര്‍ത്താനുള്ള പരിപാടിയേ ഇല്ല.
മുറ്റത്തും തൊടിയിലും
ഉറവ് പൊട്ടിയ പോലെ വെള്ളം.
റോട്ടിലൂടെ കുത്തിയൊഴുകുന്നുണ്ട് മഴവെള്ളം.
കിണറ് നിറയാറായി.
മഴ തുടര്‍ന്നാല്‍ കിണറ് ഒരു പുഴയായി മുറ്റത്തൂടെ ഒഴുകിപ്പോകും.

കുളിരിന്റെ ഒരു സുഖം, നമ്മുടെ ശരീരത്തിന് നല്ല ചൂടുണ്ടാകും എന്നതാണ്.
ചെറിയ പനികൂടിയായല്‍ അതിന്റെ സുഖം കൂടും.
പുറത്ത് മഴ പെയ്യുമ്പോള്‍
പുതച്ചുമൂടി കിടക്കാനുള്ള സുഖം ഒന്ന് വേറെ.
ഇപ്പോള്‍ മഴയും മരവും മത്സരിച്ച് പെയ്യുകയാണ്.
അലക്കാനുണ്ട്. അലക്കാന്‍ യന്ത്രമുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം അലക്കിയതൊന്നും നനവാറിയിട്ടില്ല.
അലക്കിയാല്‍ നനഞ്ഞതെല്ലാം എവിടെ തൂക്കിയിടും.

ഇപ്പോള്‍ ഈ മഴയത്തൂടെ
ഒരു കുടയും ചൂടി,
മഴയുടെ ചില്ല് തെറിക്കുന്നതിന്റെ കുളിരറിഞ്ഞ്
വെള്ളത്തിലൂടെ ഒന്നു നടക്കാന്‍ തോന്നുന്നു.
നോക്കട്ടെ.
പെട്ടെന്ന് സാധ്യമാകുന്ന ആഗ്രഹങ്ങള്‍ ബാക്കി വെക്കരുത്.

5 comments:

  1. മനസ്സൊന്നു നനഞ്ഞു, എഴുത്തിന്റെ കോലായില്‍
    ഇറയത്തെ മഴവെള്ളം തെറിച്ചിരിക്കുന്നു
    പെയ്തോളൂ ഇനിയും എഴുത്തിന്റെ മഴയായി

    ReplyDelete
  2. മൊയ്തൂ..
    മഴ കണ്ണീരു വറ്റാതെ പെയ്തുകൊണ്ടിരിക്കുന്നു..
    ഒന്നു നിന്നാല്‍ പൂവിടുന്ന മഴയുടെ ചിരിയിലെല്ലാം
    ജീവിതം നിറയുന്നു...
    മഴ ജീവിതത്തിനു നീരും നേരുമാവുമ്പോലെ..
    എത്ര നനഞ്ഞാലും കുതിരാത്ത നമ്മുടെയെല്ലാം
    ജീവിതം...

    പിന്നെ,
    ഉച്ചയ്ക്ക് നീ വെറുംവയ്റ്റില്‍
    മഴനോക്കിയിരുന്നില്ല എന്നു കരുതട്ടെ..

    ReplyDelete
  3. എല്ലാരും എന്താ റിവേഴ്സ് ഗിയറില്‍ .........(മഴക്കാലം അതിന്നു വേണ്ടിയുള്ളതാണെന്നറിയാം)

    ReplyDelete
  4. ജനു. ഉച്ചക്ക് കഞ്ഞി, പയര്‍ ഉപ്പേരി, ഓംലറ്റ്, പപ്പടം. എല്ലാം ടാപ്പീടെ വക. കുറെ ഉറങ്ങി. ചെറിയ പനിയുടെ സുഖം.

    ReplyDelete
  5. Nallapaniyormma, mazhakkulirum!

    ReplyDelete