Wednesday, May 18, 2011

വി.എസിന് കൂക്കുവിളി


വി.എസിന് കൂക്കുവിളി

തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂക്കുവിളി. ഉച്ചക്ക് 1.50 കഴിഞ്ഞാണ് വി.എസ് എത്തിയത്. അച്യുതാനന്ദന്‍ എത്തുന്നത് ബിഗ് സ്‌ക്രീനിലൂടെ കണ്ടപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ കൂക്കുവിളിച്ചു. ഇതുകേട്ട് യു.ഡി.എഫ് നേതാക്കളും ഉദ്യോഗസ്ഥരും പകച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സദസ്സിലേക്ക് നോക്കി ഇത്തരം നടപടികള്‍ അരുതെന്ന് ആംഗ്യം കാട്ടുന്നതും കാണാമായിരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍നിന്ന് ഇറങ്ങും മുമ്പ് വി.എസും പ്രതിപക്ഷനേതാക്കളും ഇറങ്ങിയിരുന്നു.


5 comments:

  1. avarude vvaram athrakke ullu...athra thanne......jathiyaalullath thoothal marumo?

    ReplyDelete
  2. sambhavam sathyamenkil apamaanakaram....

    ReplyDelete
  3. കൂകിയതവില്ല മറിച്ചു അഭിനന്ദിച്ചതാവും, ഏറ്റവും വലിയ ഒറ്റ കക്ഷിയെ കണ്ടപ്പോള്‍.

    ReplyDelete
  4. വിവരമില്ലാത്ത കഴുതകൾ കരഞ്ഞു എന്നാണ് പറയേണ്ടത്

    ReplyDelete