Monday, April 4, 2011

ഐസ്‌ക്രീം കേസ് അന്വേഷണവുമായി മുന്നോട്ടുപോവാം

ഐസ്‌ക്രീം കേസ് അന്വേഷണവുമായി മുന്നോട്ടുപോവാംതിരുവനന്തപുരം: കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്ന്

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് നിയമോപദേശം ലഭിച്ചു. ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും അയച്ച സര്‍ക്കുലറിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷന്‍ ,സുഷീല്‍ കുമാര്‍ എന്നിവരോടാണ് മുഖ്യമന്ത്രി നിയമോപദേശം തേടിയത്. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ആഴ്ച തോറും തനിക്കും ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും നല്‍കണമെന്ന് മുഖ്യമന്ത്രി അന്വേഷണ സംഘത്തലവന്‍ വിന്‍സെന്‍ എം പോളിനെ അറിയിച്ചു.

No comments:

Post a Comment