Sunday, April 3, 2011

കെ. സുധാകരനെതിരെ കേസ്

Published on Sun, 04/03/2011 - 14:42 ( 2 hours 29 min ago)

കെ. സുധാകരനെതിരെ കേസ്

തിരുവനന്തപുരം: കെ. സുധാകരന്‍ എം.പിക്കെതിരെ വിജിലന്‍സ് കേസെടുത്തു. ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടും മറച്ചുവെച്ചതിനാണ് കേസ്. ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടെന്ന് സുധാകരന്‍ പറഞ്ഞിരുന്നു.

ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് ശിക്ഷ വിധിക്കപ്പെട്ട ബാലകൃഷ്ണപിള്ളക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് ജഡ്ജി കൈക്കൂലി വാങ്ങയതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യം കണ്ടിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാത്തതിനാണ് കേസെടുത്തത്.വിജിലന്‍സ് പൂജപ്പുര യൂനിറ്റാണ് കേസെടുത്തത്.

എന്നാല്‍ തനിക്കെതിരേയുള്ള വിജിലന്‍സ് കേസ് എല്‍.ഡി.എഫിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് കെ. സുധാകരന്‍ ആരോപിച്ചു. സി.പി.എമ്മിന്റെ കൈയ്യിലെ ചട്ടുകമായി വിജിലന്‍സും വിജിലന്‍സ് ഡയറക്ടറും പ്രവര്‍ത്തിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു. കേസിന്റെ നിയമസാധുത പഠിച്ചുവരികയാണെന്നും സുധാകരന്‍ പറഞ്ഞു.

No comments:

Post a Comment