
ന്യൂദല്‍ഹി: സംഝോത ഉള്‍പ്പെടെ പ്രധാന സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരര്‍ക്കുള്ള പങ്ക് വ്യക്തമാക്കാന്‍ അസിമാനന്ദയുടെ മൊഴി അല്ലാതെയും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) പക്കല്‍ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട്. ഉന്നത ആര്‍.എസ്.എസ് നേതാക്കളുടെ കൂടി അറിവോടെയാണ് സ്‌ഫോടന പരമ്പരയെന്നും ഏജന്‍സി നേരത്തേ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അറസ്റ്റിലായ സ്വാമി ദയാനന്ദ് പാണ്ഡെയാണ് ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിനോട് സ്‌ഫോടക വസ്തുക്കള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്ന് സംഝോത സ്‌ഫോടനത്തെ കുറിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. ഇത് രാംജി കല്‍സംഗ്ര, സന്ദീപ് ദാംഗെ എന്നിവരെ ഏല്‍പിക്കാനാണ് ഫോണ്‍ വഴി നിര്‍ദേശിച്ചത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഫോണിലൂടെ പറയരുതെന്ന് പുരോഹിത് പ്രതികരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അജ്മീര്‍, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ക്കു പിന്നിലും ഇവരാണെന്ന് തെളിവുകള്‍ നിരത്തി എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.
സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരര്‍ക്കുള്ള പങ്ക് 2008ല്‍ തന്നെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. ഇക്കാര്യം അവര്‍ കോടതിക്കു മുമ്പാകെ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവര്‍ പിന്‍മാറി.
പങ്ക് തെളിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ഹിന്ദു സംഘടനാ പ്രവര്‍ത്തകരായ കല്‍സംഗ്ര, ദാംഗെ എന്നിവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പത്തു ലക്ഷം രൂപ അധികൃതര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പുരോഹിത്, സന്യാസിനി പ്രജ്ഞാ താക്കൂര്‍, സുനില്‍ ജോഷി, കല്‍സംഗ്ര, ദാംഗെ, പാണ്ഡെ എന്നിവര്‍ക്ക് സംഝോത സ്‌ഫോടനത്തില്‍ നേരിട്ടുള്ള പങ്കോ അതേക്കുറിച്ച കൃത്യമായ വിവരമോ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യ ക ്തമ ാ ക്കി യ ി രുന്നു. 2010 വരെ സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനം അന്വേഷിച്ച ഹരിയാന പൊലീസും ഹിന്ദുത്വ ഭീകരരുടെ പങ്ക് കണ്ടെത്തിയതായി എന്‍.ഐ.എ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹരിയാന പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു. സംഝോത സ്‌ഫോടനത്തിനു പിന്നില്‍ സുനില്‍ ജോഷി ആയിരുന്നുവെന്ന് നേരത്തേ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ സ്വാമി അസിമാനന്ദ വ്യക്തമാക്കിയിരുന്നു. 2007 ഡിസംബറിലാണ് സുനില്‍ ജോഷി കൊല്ലപ്പെടുന്നത്. ഈ കേസ് എന്‍.ഐ.എക്കു കൈമാറാന്‍ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല.
No comments:
Post a Comment