Thursday, April 21, 2011

പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് പിള്ളക്ക് നോട്ടീസ്

Published on Thu, 04/21/2011 - 21:11 ( 45 min 4 sec ago)

പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് പിള്ളക്ക് നോട്ടീസ്

തിരുവനന്തപുരം:പരോളിലിറങ്ങിയ കേരള കോണ്‍ഗ്രസ്^ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കാട്ടി ജയില്‍ എ.ഡി.ജി.പി നോട്ടീസ് നല്‍കി. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് പരോള്‍ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇത് ആവര്‍ത്തിച്ചാല്‍ പരോള്‍ റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു.

പരോള്‍ കാലയളവില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതും സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നതും വ്യവസ്ഥകളുടെ ലംഘനമാണ്. ജയില്‍ ജീവിതത്തെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അക്കാര്യം പറയേണ്ടത് ജയില്‍ സൂപ്രണ്ടിനോടാണ്. അതല്ലെങ്കില്‍ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കാമെന്നും നോട്ടീസില്‍ പറയുന്നു. ജയില്‍ വളപ്പില്‍ മാധ്യമങ്ങളോട് സംസാരിച്ചതും ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു.

ബുധനാഴ്ച രാവിലെയാണ് പത്ത് ദിവസത്തെ പരോളില്‍ ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നിറങ്ങിയത്. ജയില്‍ വളപ്പിലും പിന്നിട് കേരള കോണ്‍ഗ്രസ്^ബി ഓഫിസിലും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ജയിലിലെത്തിയ ശേഷവും തന്നെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വേട്ടയാടിയെന്നും അര്‍ഹതപ്പെട്ട എ ക്ലാസ് സൌകര്യം നിഷേധിച്ചുവെന്നും പിള്ള പറഞ്ഞിരുന്നു.


No comments:

Post a Comment