
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രമന്ത്രി ശരത് പവാര്‍ ഏകാധിപത്യ സ്വഭാവം കാട്ടുന്നതായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2ജി സ്പെക്ട്രത്തില്‍ എ.രാജ വരുത്തിയതിനേക്കാളും വലിയ കെടുതിയായിരിക്കും പവാര്‍ സൃഷ്ടിക്കുക.
എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കുന്നതിന് സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ നിലപാട് സ്വീകരിക്കുന്നതിന് അടിയന്തരമായി പ്രധാനമന്ത്രി ഇടപെടണം. പ്രധാനമന്ത്രിയെ കാണുന്ന സര്‍വകക്ഷി സംഘത്തെ മുഖ്യമന്ത്രി നയിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. സന്ദര്‍ഭത്തിന്റെ ഗൌരവം മുഖ്യമന്ത്രി ഉള്‍ക്കൊള്ളണം. മുഖ്യമന്ത്രി നയിച്ചാല്‍ പ്രതിപക്ഷ നേതാവും സംഘത്തിലുണ്ടാകും.
കേന്ദ്ര കൃഷി മന്ത്രാലയം കൃഷിക്കാരുടെ താല്പര്യമല്ല സംരക്ഷിക്കുന്നതെന്ന് സുധീരന് ആരോപിച്ചു. ങ്ങളില്‍ നിരോധിക്കുകയോ നിരോധിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തത് പഎന്ഡോസള്ഫാന് 8
കേരളവും കര്‍ണാടകവും മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ രാജ്യത്താകമാനം നിരോധം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന വാദം ബാലിശമാണ്. ദുരന്തം എല്ലായിടത്തും വരണമെന്ന് പറയുന്നതിന് തുല്യമാണ് ഈ നിലപാട്.
സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന 'തണല്‍'ഡയറക്ടര്‍ ജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment