Thursday, April 7, 2011

ടൈറ്റാനിയം പദ്ധതിയിലെ അഴിമതി: കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുഞ്ഞിനും പങ്ക്

Published on Thu, 04/07/2011 - 13:40 ( 16 hours 57 min ago)

 ടൈറ്റാനിയം പദ്ധതിയിലെ അഴിമതി: കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിംകുഞ്ഞിനും പങ്ക്

കോഴിക്കോട്: 256 കോടി രൂപയുടെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും വി.കെ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ കെ.എ റൗഫ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മെക്കന്‍ എന്ന കമ്പനിക്ക് നിര്‍മ്മാണം എല്‍പ്പിക്കാനായിരുന്നു ഉദ്ദേശം. ഇതിനായി രാജീവ് എന്ന ആളുമായി നടത്തിയ ചര്‍ച്ചയില്‍ താനും പങ്കെടുത്തിട്ടുണ്ടെന്നും റൗഫ്് പറഞ്ഞു.

കേരള മെറ്റല്‍സ് ആന്റ് മിനറല്‍സ് ലിമിറ്റഡിലെ(കെ.എം.എം.എല്‍) 40 കോടിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണത്തിലും മലബാര്‍ സിമന്റ്‌സില്‍ 40 ഓളം നിയമനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് ഇതില്‍ പങ്കുണ്ടെന്നും റൗഫ് ആരോപിച്ചു.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് വിശ്വാസം. അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ട സംഭവുമായി ഐസ്‌ക്രീം പാര്‍ലര്‍ കേസിന് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റൗഫ് പറഞ്ഞു.

ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും അത്തരത്തിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗിന് മാത്രമേ കഴിയൂ. മറ്റു പാര്‍ട്ടികളില്‍ ഇത് അയോഗ്യതയാണെങ്കില്‍ മുസ്‌ലീം ലീഗില്‍ ഇത് അധിക യോഗ്യതയാണെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.



No comments:

Post a Comment