Sunday, April 10, 2011

പുക: കൈഗ ആണവ നിലയത്തിലെ റിയാക്ടര്‍ അടച്ചു

Published on Sun, 04/10/2011 - 10:11 ( 3 hours 42 min ago)

പുക: കൈഗ ആണവ നിലയത്തിലെ റിയാക്ടര്‍ അടച്ചു

കൈഗ: പുകയുയര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് കൈഗ ആണവ നിലയത്തിലെ ഒരു റിയാക്ടര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ നാലരയോടെ മൂന്നാം യൂണിറ്റിലെ അലാറം ശബ്ദിച്ചതിനെത്തുടര്‍ന്നാണ് റിയാക്ടര്‍ അടച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും മുന്‍ കരുതലെന്ന നിലയില്‍ റിയാക്ടര്‍ അടക്കുകയാണെന്നും നിലയം ഡയറക്ടര്‍ ജെ.പി ഗുപ്ത പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഏപ്രില്‍ 17 ന് റിയാക്ടര്‍ തുറക്കും.

2007 മെയ് ആറിനാണ് ഇവിടുത്തെ മൂന്നാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഉത്തര കര്‍ണാടകയിലെ കൈഗ ആണവോര്‍ജ്ജ കേന്ദ്രത്തില്‍ 220 മെഗാവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നാലു യൂണിറ്റുകളാണുള്ളത്. നിലയത്തിലെ ഒന്നും രണ്ടും നാലും യൂണിറ്റുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


No comments:

Post a Comment