Friday, April 22, 2011

ഇവര്‍ക്ക് ലോകബാങ്കിന്റെ കണക്കുകള്‍ മാത്രമേ മനസിലാകൂ


ഈ പ്രധാനമന്ത്രിക്കും കൃഷി മന്ത്രിക്കും പരിസ്ഥിതി മന്ത്രിക്കും നമ്മുടെ കെ.വി തോമസിനുമൊക്കെ ലോകബാങ്കിന്റെയും അമേരിക്കയുടെയും കള്ളത്തരങ്ങള്‍ മാത്രമേ മനസിലാകൂ. എന്‍ഡോസള്‍ഫാന്റെ ഇരകളുടെ ദുരിതം കാണാന്‍ ഇവര്‍ക്ക് കാഴ്ചയില്ല, കേള്‍ക്കാന്‍ ചെവികളില്ല, പറയാന്‍ സ്വന്തം നാവുമില്ല. അവര്‍ക്ക് ലോകബാങ്കിന്റെ കണക്കെഴുത്ത് മാത്രമെ മനസിലാവൂ. ഇന്ന് പ്രധാനമന്ത്രിയെ കാണാന്‍ പോയ സംഘത്തിലുള്ളവര്‍ നാളെ അവരുടെ അഭിപ്രായം മാററി പറയാനും തര്‍ക്കിക്കാനും മടിക്കുന്നവരല്ല. അത്തരക്കാരെ കരുതിയിരിക്കുക. അവര്‍ ഇന്ന് ദല്‍ഹി വരെ പോകാന്‍ കാരണമായ പ്രശ്നങ്ങള്‍ അവര്‍ ആത്മാര്‍ഥമായി മനസിലാക്കിയെങ്കില്‍ അതില്‍ അവര്‍ നിലപാടെടുക്കണം. ഇങ്ങിനെ വിവരം കെട്ട പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും നമുക്ക് വേണ്ട എന്ന് തീരുമാനിക്കണം. ഇനിയും സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ ഉണ്ടാകും. അന്ന് ഈ ലോകബാങ്കുകാരാകരുത് നമ്മുടെ വിധി തീരുമാനിക്കുന്നവര്‍. ഇവരെ പടിക്കുപുറത്ത് നിര്‍ത്താന്‍ നമുക്ക് കഴിയണം. ജനങ്ങളുടെ , ഇരകളുടെ വേദന കണ്ടാലറിയാത്ത ഒരു മന്ത്രിയും നമുക്ക് വേണ്ട. അത് നാം തന്നെയാണ് തീരുമാനിക്കേണ്ടത്. അതിനുള്ള അവകാശം നാം മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതിരിക്കുക. അതും വിട്ടുകൊടുത്താല്‍ നാം നമ്മെ തന്നെയാകും, നമ്മുടെ വിധിയെയാകും ഇവര്‍ക്ക് വിട്ടുകൊടുക്കുന്നത്.
ഇനിയും പഠനം വേണമത്രെ. വിദേശസര്‍വകലാശാലകളില്‍, ആരോഗ്യ മേഖലകളില്‍ നടന്ന നിരവധി പഠനങ്ങള്‍ക്ക് ഇവര്‍ വിലകല്‍പിക്കുന്നില്ല. എന്നാല്‍ മറ്റ് മേഖലകളില്‍ വിദേശത്ത് നടക്കുന്ന എല്ലാതരം പഠനങ്ങളും സ്വീകരിക്കാനും അംഗീകരിക്കാനും നടപ്പിലാക്കാനും ഇവര്‍ക്ക് ഒരുതടസ്സവുമില്ല. അതെ ലോകബാങ്കിന്റെ കണക്കെഴുത്തുകാര്‍ നമ്മെ ഭരിക്കുന്നവരായാല്‍ ഇങ്ങിനെതന്നെയാകും എന്ന തിരിച്ചറിവാണ് നാം, നമ്മുടെ ജനതക്കുണ്ടാവേണ്ടത്. അതിനുള്ള പരിശ്രമമാണ് നാം നടത്തേണ്ടത്. അതെ, എനിക്ക് സംശയമില്ല, ഈ കാഴ്ചപ്പാടില്ലാത്തവര്‍, ചെവികളില്ലാത്തവര്‍, നാവുകളില്ലാത്തവര്‍ യഥാര്‍ഥത്തില്‍ നമ്മുടെ നായകരല്ല. ഇവരെ അവരര്‍ഹിക്കുന്നിടത്തേക്ക് തന്നെ പറഞ്ഞയക്കുക. അതിനുള്ള തീവ്ര ശ്രമമാകട്ടെ ഇനി. ഇന്ന് മുതല്‍.


3 comments:

  1. ലോകബാങ്കിന്റെ കണക്കെഴുത്തുകാര്‍ നമ്മെ ഭരിക്കുന്നവരായാല്‍ ഇങ്ങിനെതന്നെയാകും എന്ന തിരിച്ചറിവാണ് നാം, നമ്മുടെ ജനതക്കുണ്ടാവേണ്ടത്.

    ReplyDelete
  2. തലമാത്രം വളര്‍ന്നു വീര്‍ത്ത പിഞ്ചു കുഞ്ഞുങ്ങള്‍...ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്‌ .. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നിക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവങ്ങള്‍ .. മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍.. പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ .. ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍.മാംസ പിന്ടങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപെട്ട യുവതികള്‍ ..അപസ്മാര രോഗികള്‍ . സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്ക് ഇറങ്ങിയ കൌമാരങ്ങള്‍ , ഗര്‍ഭ പാത്രവും മുലപ്പാലും വരെ വിഷമയമാക്കിയെന്നു പഠനങ്ങള്‍ അടി വരയിട്ടു പറഞ്ഞ എന്ടോസള്‍ഫാന്‍ ....!!!
    വേണ്ടാ നമുക്കീ എന്ടോസള്‍ഫാന്‍, വേണ്ടാ നമുകീ നരക യാതന .. .. ...
    എന്ടോസള്‍ഫാന്‍ നിരോധിക്കൂ തലമുറകളെ രക്ഷിക്കൂ ........

    ReplyDelete