Saturday, April 23, 2011

ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗില്‍

പി.കെ കുഞ്ഞാലിക്കുട്ടിക്കും ഡോ.എം.കെ മുനീറിനുമൊപ്പം ഇനി ഹമീദ്വാണിമേലും മുസ്ലിംലീഗ് നേതാവ്!


ഹമീദ് വാണിമേല്‍ മുസ്‌ലിം ലീഗില്‍

കോഴിക്കോട് : മുസ്‌ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജമാഅത്തെ ഇസ്‌ലാമി വിട്ട ഹമീദ് വാണിമേല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ലീഗ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഹെദരലി ശിഹാബ് തങ്ങളില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ തന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം ലീഗ് നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്ത് പാര്‍ട്ടി രൂപീകരിച്ചത് തികഞ്ഞ കാപട്യമാണ്. സ്വന്തം പേര് പാര്‍ട്ടിയോട് ചേര്‍ത്ത് പറയാന്‍ പോലും നേതാക്കള്‍ ധൈര്യം കാണിക്കുന്നില്ല. ഇത് പ്രസ്ഥാനത്തിന്റെ ജനകീയ അടിത്തറയില്‍ അവര്‍ക്ക് തന്നെ വിശ്വാസമില്ലാത്തത്‌കൊണ്ടാണ്. കേരള-ദേശീയ രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിക്കാന്‍ പ്രസ്ഥാനത്തിന് കഴിയില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് പ്രസക്തിയില്ലെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു.

ന്യനപക്ഷ സംഘടിത ശക്തിയെ ശിഥിലമാക്കാനുള്ള ഗൂഢലക്ഷ്യമാണിതിന് പിന്നില്‍ .പുതിയ പാര്‍ട്ടി രൂപവല്‍കരണ യോഗത്തില്‍ ബി.ജെ.പി നേതാവിനെ ക്ഷണിച്ചത് വിരോധാഭാസമാണ്. ഇത്തരം കാപട്യങ്ങള്‍ സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ടതെന്നും കേരളത്തിലെ ന്യൂനപക്ഷത്തിന്റെ സംഘടിത ശക്തിയായി നില്‍ക്കാന്‍ കെല്‍പുള്ള ഏകശക്തി മുസ്‌ലിം ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍ പൊളിറ്റികല്‍ സെക്രട്ടറി ആയിരുന്നു ഹമീദ് വാണിമേല്‍.

7 comments:

 1. ഹമീദ് സാഹിബിനു ആശംസകള്‍... മുസ്ലിം സംഘ ശക്തിയെ തകര്‍ക്കുക മാത്രം ലക്ഷ്യമാക്കിയ ജമാഅത്തെ ഇസ്ലാമി സ്വാഭാവിക മരണത്തിലേക്ക് നടന്നടുക്കുകയാണ്.....

  ReplyDelete
 2. Jamaathe islamik Ashamsakal...
  let 1,10,100,1000 or more hameed leave JIH,strength of JIH will increase,it means JIH getting purified.we do not mind the no of members ,we want good good personalities.
  League is the perfect place Mr.Hameed ,U will get whatever you want,what you want to do is keep going attack against JIH,but please see that Muslim league will arrange u to get u out always...........let ur performance keep ur place in league,and all the success here.....not........

  ReplyDelete
 3. it's very clear now what was his intension and it is shame for himself presenting him in such a way.....
  Brother Hameed, the time will prove the right and wrong.....that's what we learn from the past.....I recall the speech u done during the Panchayath election about JIH vision on election and so on. Still our vision is same and working to accomplish thru our mission. We only seen the changes on you....u changed a lot.....it is clear to the public that who you are and you will be paid for it a lot here of hereafter....
  Siraj Pandikkad

  ReplyDelete
 4. ."let ur performance keep ur place in league,and all the success here.....not......" this words shows the view of jamaath member... mean njangalee swargathil poookooo ennoru chintha gathi.... anyway i dont support league or any political party blindly.... but this time jamaath did bloundr that they have given vot for them whome beat them on their own stage....... i apreciate their tholikkatti..... sarkar joli pattathavar ippo ella sarkar officilum kaanaam.... da'waath nadathan vannu political partyaayi.... nw jamaathe islami is political party....... jst think of it...

  ReplyDelete
 5. ഹമീദ് സാഹിബിനു ആശംസകള്‍... മുസ്ലിം സംഘ ശക്തിയെ തകര്‍ക്കുക മാത്രം ലക്ഷ്യമാക്കിയ ജമാഅത്തെ ഇസ്ലാമി സ്വാഭാവിക മരണത്തിലേക്ക് നടന്നടുക്കുകയാണ്....

  ReplyDelete
 6. Hameed Saahibinu aashamsakal. Moidu vanimel eeppoyaanavo . Nallath thirichariyaanulla kayivu allaahu vanimel Moidu saarinu kodukatte enn praarthikkaam....

  ReplyDelete
 7. രാജിക്കാര്യം ഡല്‍ഹിയിലെക്ക് ഫാക്സ് അയച്ചത് തന്നെ ലീഗ് ഓഫീസില്‍ നിന്നാണത്രേ. ha ha ..കോഴിയും കോണിയും എന്നോ റെഡി എന്നര്‍ത്ഥം
  ജമകളുടെ, വോട്ടു ചെയ്യുന്നത് ശിര്‍ക്കാണെന്ന് ഫതവയെ കുറിച്ച് അദ്ധേഹത്തിന്റെ നിലപാട് ഇപ്പോള്‍ എന്ത്?! ശബാബിലെ ഇന്റര്‍വ്യൂ മുഴുവന്‍ വായിച്ചു.. ആ വിഷയം ഒന്ന് കണ്ടില്ല..

  ReplyDelete