Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍, കോണ്‍ഗ്രസ് നിലപാട്: സോണിയാജി വരുമ്പോള്‍ കസേരകളില്‍ ആടുകളെ കെട്ടിയിടേണ്ടി വരും,

കേരളത്തിലെ പൌര സമൂഹം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി നിരോധിക്കുന്നതിന് അനുകൂലമാണ്. ലോകമനസ്സാക്ഷിയും ഇതിന് അനുകൂലം തന്നെ. പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് അധികദിവസമായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് അവര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി അവര്‍ തന്നെ വെളിപ്പെടുത്തുകയുമുണ്ടായി. പ്രധാനമന്ത്രി പക്ഷെ അതിന് എതിരാണ്എന്നറിഞ്ഞതോടെ ഇവരുടെ നിലപാട് മാറി. പഠനങ്ങള്‍ നടത്തി കഴിഞ്ഞ ശേഷം മതി നിരോധനം എന്നായി.എന്നിട്ട് കേരളത്തില്‍ വന്ന് നിലവിളിക്കുന്നു: പ്രധാനമന്ത്രിയെ വലിച്ചിഴച്ചത് ശരിയായില്ല എന്ന്. മുഖ്യമന്ത്രി സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്ന്. ഒരു രാഷ്ട്രീയ നേതാവിന്റെ സത്യസന്ധത എന്തെന്ന് കേരളത്തിലെ പൊതു സമൂഹത്തിന് നേരത്തെ അറിയാം. അതിന് ഒരിക്കല്‍ കൂടി സ്ഥിരീകരണം നല്‍കുകയാണ് രണ്ട് കോണ്‍ഗ്രസ് നേതാക്കളും ചെയ്തിരിക്കുന്നത്. ജനങ്ങളെ, ജനങ്ങളുടെ ഇച്ഛയെ മറന്നുള്ള ഇത്തരം മലക്കം മറിച്ചിലുകള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമെന്ന് അതിന്റെ നേതൃത്വത്തിന് അറിയാനാകുന്നില്ലെങ്കില്‍ മറ്റുള്ളവരെന്ത് ചെയ്യും. സോണിയാജിയും രാഹുലും വരുമ്പോള്‍ കാലിയായ കസേരകളോട് പ്രസംഗിക്കേണ്ടി വരുന്ന അവസ്ഥ ഇനിയും ആവര്‍ത്തിക്കുക തന്നെയാകും ഫലം. ഇല്ലെങ്കില്‍ ആ കസേരകളില്‍ ആടുകളെയോ പട്ടികളെയോ പൂച്ചകളെയോ കൊണ്ടു പോയി കെട്ടിയിടേണ്ടിവരുമെന്ന് ഇവര്‍ എന്നാണ് തിരിച്ചറിയുക?

No comments:

Post a Comment