Friday, April 22, 2011

എന്‍ഡോസള്‍ഫാന്‍ നിരോധം: ഇനിയും തെളിവുവേണമെന്ന് ജയറാം രമേശ്


എന്‍ഡോസള്‍ഫാന്‍ നിരോധം: ഇനിയും തെളിവുവേണമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: എന്‍ഫോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നതിന് ഇനിയും തെളിവു ലഭിക്കേണ്ടതുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥി മന്ത്രി ജയറാം രമേശ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നുണ്ട്. നിലവില്‍ കേരളവും കര്‍ണാടകയും മാത്രമെ നിരോധം ആവശ്യപ്പെട്ടിട്ടുള്ളൂ. മറ്റു ഭാഗങ്ങളിലും ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് തെളിഞ്ഞാലേ നിരോധം സാധ്യമാവൂ. ഇതിനുള്ള പഠനങ്ങള്‍ നടന്നു വരികയാണെന്നും നിരോധം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കൃഷി മന്ത്രാലയമാണെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് താന്‍ കരുതുന്നത്.
കര്‍ണാടകയിലെ ചിലയിടങ്ങളിലും എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം വിശദമായി പഠിക്കുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജയറാം രമേശിന്റെ നിലപാട് കേരള ജനതയെ അപമാനിക്കുന്നതാണെന്നും പരിസ്ഥിതി സംരക്ഷണത്തില്‍ അദ്ദേഹത്തിന്റെ കാപട്യമാണ് പ്രസ്താവന തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

1 comment:

  1. It appears from published material available to general public that ENDOSULFAN must not be disseminated from a helicopter. Has any study looked at the effect on humans with regard to the mode of springling of the insecticide? There must be some.

    ReplyDelete