Friday, April 22, 2011

ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി


 ഗുജ്‌റാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് പൊലീസ്‌ മേധാവി

ന്യ ദല്‍ഹി: 2002 ലെ ഗുജ്‌റാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ഡി.ഐ.ജി സഞ്ജീവ് ഭട്ട് ഐ.പി.എസ്‌ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. 1200 പേര്‍ കൊലചെയ്യപ്പെട്ട സാമുദായിക കലാപം നടക്കുമ്പോള്‍ ഇന്റലിജന്റ്‌സ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു ഭട്ട്. കലാപികാരികളെ തടയുന്നതില്‍ നിസ്സംഗത പുലര്‍ത്താനും സഹായത്തിനു വേണ്ടിയുള്ള മുറവിളി അവഗണിക്കാനും നരേന്ദ്ര മോഡി പോലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശിച്ചതായി സഞ്ജീവ് ഭട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു.

2002 ഫെബ്രുവരി 27 ന് നടന്ന യോഗത്തില്‍ മോഡി ഇങ്ങിനെ പറഞ്ഞതായി ഭട്ട് പറയുന്നു. 'ഗോധ്രയില്‍ കര്‍സേവകരെ തീവെച്ചുകൊന്നത് അനുവദിച്ചുകൊടുക്കാനാവില്ല. ബന്ദിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി അതിന് പിന്തുണ നല്‍കും. ഗുജ്‌റാത്തിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കളോടും മുസ്‌ലീംകളോടും തുല്യ നിലപാടാണ് പൊലീസ്‌ സ്വീകരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍, ഇത്തവണ മുസ്‌ലീംകളെ പാഠം പഠിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ല'.

സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘത്തോട് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും എന്നാല്‍ അവര്‍ തന്റെ ശമാഴി ഗൗരവത്തിലെടുത്തിട്ടില്ലെന്നും ഭട്ട് ബോധിപ്പിച്ചു. താന്‍ അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ്‌ സംരക്ഷണം വേണമെന്നും സഞ്ജീവ് ഭട്ട് ആവശ്യപ്പെട്ടു.

No comments:

Post a Comment