Wednesday, April 6, 2011

വി.എസ്.അച്യുതാനന്ദനും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

April 6th, 2011
Email this page


വി.എസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

vs-achuthnandhan

കോഴിക്കോട്: മലമ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ലതികാ സുഭാഷിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് മുതലെടുപ്പ് നടത്താതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ്.തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ നേരത്തെ ലതികാ സുഭാഷും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

അതേസമയം സ്ത്രീകളെ മാന്യതയോടെ കാണുന്ന വ്യക്തിയാണ് താനെന്നും മലമ്പുഴയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ലതിക സുഭാഷിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ദുരുദ്ദേശപരമല്ലെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു. ലതികാ സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കെ.പി.സി.സി. ഭാരവാഹി എന്നീ നിലകളില്‍ പ്രശസ്തയാണ്. ഈ പദവിയും പ്രശസ്തിയുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇക്കാര്യത്തില്‍ അവര്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത് എന്ന് തനിക്കറിയില്ലെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജമാ അത്തെയുടെ എന്നല്ല ആര്‍.എസ്.എസ്സിന്റെ വോട്ടുവരെ സ്വീകരിക്കുമെന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന അവരുടെ അഭിപ്രായമായിരിക്കുമെന്നും വി.എസ് വ്യക്തമാക്കി.

.doolnews.com

1 comment:

  1. ഒരു പാര്‍ട്ടി മെംബറായി ഡോ എന്‍ എം മുഹമദാലി എഴുതിയ ഈ ലേഖനം കൂടി ഇതൊന്നിച്ചു വായിക്കണേ.
    ഒരു സ്ത്രീവിദ്വേഷിയുടെ കപടവേഷങ്ങള്‍

    ReplyDelete