Sunday, April 24, 2011

എന്‍ഡോസള്‍ഫാന്‍: കുട്ടിപ്പത്രാധിപര്‍ നിരാഹാര സമരം തുടങ്ങി

മലപ്പുറം: രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്തെ കുട്ടിപ്പത്രാധിപര്‍ പി.ബായിസ് രാവിലെ പത്ത് മണിമുതല്‍ മലപ്പുറം കലക്ടറേറ്റിന് മുമ്പില്‍ നിരാഹാരസത്യഗ്രഹം ആരംഭിച്ചു. ജനീവയിലെ സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ അവസാനിക്കുന്ന 29 ാം തിയ്യതി വരെ സമരം തുടരും. കാസര്‍കോട് നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണയുമായാണ് ഈ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജീവിതത്തിലാദ്യമായി നിരാഹാര സമരം തുടങ്ങുന്നത്. നാട്ടിലെ ഒരുകൂട്ടം സുഹൃത്തുക്കളും വിവിധ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം കലക്ടറേറ്റിന് മുമ്പിലാണ് നിരാഹാരസമരം. രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കുക, നിരോധനത്തിന് എതിര് നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാടുകള്‍ക്കെതിരെ വിദ്യാര്‍ഥി പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടു വരിക എന്നിവയാണ് ഈ പതിനെട്ടുകാരന്റെ സമരലക്ഷ്യം.
രണ്ട് കൊല്ലം മുമ്പ് സ്വന്തം ഗ്രാമത്തിലെ വാര്‍ത്തകളുമായി സത്യപഥം എന്ന പത്രം തുടങ്ങിയതോടെയാണ് ഈ കുട്ടിപ്പത്രാധിപര്‍ ശ്രദ്ധേയനായത്. സത്യപഥം ഇതിനകം പതിനെട്ട് ലക്കങ്ങള്‍ ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കല്‍പറ്റ ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബി.എ മാസ്കമ്യൂണിക്കേഷന് പഠിക്കുന്ന ഈ വിദ്യാര്‍ഥിക്ക് ഇത് സ്റ്റഡിലീവാണ്. ചട്ടിപ്പറമ്പിലെ പി.എം.എസ്.എ എല്‍.പി സ്കൂള്‍ അധ്യാപകനായ പി. അബൂബക്കറിന്റെ മകനാണ്.

8 comments:

  1. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു...

    ReplyDelete
  2. ഐക്യദാര്‍ഢ്യം. പടപൊരുതാന്‍ സന്നദ്ധതയുള്ള പത്രപ്രവര്‍ത്തകനിലേക്കുള്ള വളര്‍ച്ചയുടെ ആദ്യ പടി. അഭിവാദനങ്ങള്‍

    ReplyDelete
  3. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച്, ഒറ്റക്കെട്ടായി നാം ഇതിന്‌‍ പിന്തുണ പ്രഖ്യാപിക്കുക.

    ReplyDelete
  4. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

    ReplyDelete
  5. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു... .....

    ReplyDelete
  6. ഐക്യ ദാർഡ്യം പ്രഖ്യാപിക്കുന്നു..

    ReplyDelete