Sunday, April 10, 2011

വോട്ട് ഇടതിന് -സി.കെ. അബ്ദുല്‍ അസീസ്


കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ 'മനസ്സാക്ഷി വോട്ട്' ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കായിരിക്കുമെന്ന് പി.ഡി.പി നേതാവ് സി.കെ. അബ്ദുല്‍ അസീസ്. മനസ്സാക്ഷി വോട്ട് ചെയ്യാനുള്ള പാര്‍ട്ടി ചെയര്‍മാന്റെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്‍മോഹന്‍-മോഡി മോഡല്‍ വികസനത്തിന്റെ കടന്നുകയറ്റം ചെറുക്കാന്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചേ തീരൂ. സമ്പദ് വികസനത്തിന്റെ നേട്ടങ്ങള്‍ സാധാരണക്കാരിലെത്തിക്കുന്നതില്‍ ഇത്രത്തോളം വിജയംവരിച്ച മറ്റൊരു സര്‍ക്കാറും ഇതിനുമുമ്പ് കേരളം ഭരിച്ചിട്ടില്ല. അഭ്യസ്ത വിദ്യര്‍ക്കും അനഭ്യസ്ത വിദ്യര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ക്ക് അടിത്തറയിടുകയും ചെയ്ത ഈ സര്‍ക്കാറിന് വീണ്ടും തുടരാന്‍ എല്ലാ അര്‍ഹതയുമുണ്ട് -പ്രസ്താവനയില്‍ പറയുന്നു.


No comments:

Post a Comment