Tuesday, April 19, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം


എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം

തിരുവനന്തപുരം: ഇന്ത്യന്‍ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ഇത്‌സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കും കത്തയച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ആഗോളാടിസ്ഥാനത്തില്‍ നിരോധിക്കാന്‍ ഇന്ത്യ നിലപാടെടുക്കണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിഷ്‌ക്രിയത്വവും വാഗ്ദാന ലംഘനവുമാണ് ഇടത് സര്‍ക്കാറിന്റെ മുഖമുമുദ്ര. പ്രഖ്യാപിച്ച കാര്യങ്ങളൊന്നും നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. രണ്ട് രൂപക്ക് അരി പദ്ധതി ഇനിയും നടപ്പായില്ല. സര്‍ക്കാര്‍ ഉത്തരവിലെ അപാകതകളും അവ്യക്തതകളും കാരണമാണ് പ്രഖ്യാപനം നടക്കാതെ പോയത്. യഥാര്‍ഥ അരി മുടക്കികള്‍ ആരാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.

No comments:

Post a Comment