Thursday, April 7, 2011

അലിക്ക് വി.എസിന്റെ മുന്നറിയിപ്പ്


അലിക്ക് വി.എസിന്റെ മുന്നറിയിപ്പ്

പെരിന്തല്‍മണ്ണ: ഇടതു സ്വതന്ത്ര എം.എല്‍.എ സ്ഥാനം രാജിവെച്ച് മുസ്‌ലിംലീഗില്‍ ചേര്‍ന്ന മഞ്ഞളാംകുഴി അലിക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മുന്നറിയിപ്പ്. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി വി. ശശികുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഒപ്പമുണ്ടായിരുന്ന ചില ദുര്‍ബല മനസ്‌കര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വണ്ടി കണ്ടപ്പോള്‍ വണ്ടിക്കകത്ത് ചാടിക്കയറി. ആ വണ്ടി തടഞ്ഞുനിര്‍ത്തി പൊലീസ് കുഞ്ഞാലിക്കുട്ടിയെ അവരുടെ വണ്ടിയില്‍ കയറ്റുമ്പോള്‍ 'ഞാന്‍ വെറുതെ കയറിയതാണ്' എന്നു പറഞ്ഞിട്ട് കാര്യമില്ല. അലി, കുഞ്ഞാലിക്കുട്ടിയുടെ വണ്ടിയില്‍ അധികം ഇരുന്ന് സമയം കളയരുത് എന്നും വി.എസ് മുന്നറിയിപ്പു നല്‍കി.

മുന്‍കാലത്ത് കുഞ്ഞാലിക്കുട്ടി ചെയ്ത കഠിനമായ പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ ബന്ധു റഊഫ് വീണ്ടും വെളിപ്പെടുത്തിയിരിക്കയാണ് എന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.പി. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എ. വിജയരാഘവന്‍, സ്ഥാനാര്‍ഥി വി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ. ഉമര്‍ മാസ്റ്റര്‍, ഇ.എം. രാധ, സി. ദിവാകരന്‍, എം.എ. അജയകുമാര്‍, പാലൂര്‍ ഹംസ, കെ. സുധാകുമാരി, സി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു് സി.എച്ച്. ആഷിഖ് സ്വാഗതം പറഞ്ഞു.


No comments:

Post a Comment