Monday, April 11, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ട

Published on Mon, 04/11/2011 - 13:20 ( 2 hours 44 min ago)

ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ട

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.പി. വിഭാഗം സുന്നികളുമായി സംസാരിച്ചതായും അവരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച ജമാഅത്ത് നടപടി ഞങ്ങളെ കളിയാക്കലാണ്. കൊണ്ടോട്ടി, മഞ്ചേരി പോലെയുള്ള യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലങ്ങളിലാണ് പിന്തുണ.

ജമാഅത്ത് പിന്തുണ തരാതിരിക്കുന്ന് ഞങ്ങള്‍ക്ക് വലിയ ഗുണം ചെയ്യും. ജമാഅത്തെ വോട്ട് വേണ്ടെന്നത് യു.ഡി.എഫ് നേതൃത്വത്തിലുള്ളവരുമായി ആലോചിച്ചെടുത്ത തീരുമാനമാണ്. എല്‍.ഡി.എഫിനെ പിന്തുണക്കാനുള്ള ജമാഅത്ത് നിലപാടോടെ സുന്നീ സംഘടനകളുടെ മുഴുവന്‍ വോട്ടും യു.ഡി.എഫിന് ലഭിക്കും.

പൊതുസമൂഹത്തില്‍ നിന്ന് എല്‍.ഡി.എഫിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടും തീരുമാനത്തോടെ അവര്‍ക്ക് നഷ്ടമാകും. തെരഞ്ഞെടുപ്പിലെ ട്രെന്റ് ഒന്നുകൂടി യു.ഡി.എഫിന് അനുകൂലമാകാന്‍ ജമാഅത്ത് തീരുമാനം വഴിവെക്കും. എല്‍.ഡി.എഫിനെ തുണക്കാനുളള തീരുമാനത്തില്‍ ജമാഅത്തിനകത്ത് തന്നെ പ്രതിഷേധമുള്ളവര്‍ ഉണ്ട്. ഹമീദ് വാണിമേല്‍ പോലുള്ളവരുടെ രാജി ഇതാണ് വ്യക്തമാക്കുന്നത്.

ജമാഅത്തിന്റെ വോട്ട് വേണം എന്ന് ഒരുകാലത്തും യു.ഡി.എഫ്പറഞ്ഞിട്ടില്ലെന്ന് ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയില്‍ അനുമതിയില്ലാതെ പ്രസംഗിക്കാന്‍ എത്തിയ അജിതയെ തടഞ്ഞത് പൊലീസാണ്. മലബാര്‍ സിമന്റ്‌സിലേക്കുള്ള ലോറിയുടെ മറവില്‍ സ്‌പിരിറ്റ് കടത്തിയ അജിതയുടെ ഭര്‍ത്താവ് ചെയ്തതുപോലുള്ള തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. സമൂഹം നന്നാക്കാനിറങ്ങുന്നവര്‍ സ്വന്തം ഭര്‍ത്താവിനെ ആദ്യം നന്നാക്കട്ടെ.

മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികളില്‍ തടിച്ചുകൂടുന്ന ജനക്കൂട്ടം അഞ്ച് മണ്ഡലങ്ങളില്‍ നിന്നായി സംഘടിപ്പിക്കപ്പെടുന്നതാണ്. കേസന്വേഷണത്തില്‍ വഴിവിട്ട് ഇടപെട്ടതിന് ഐസ്‌ക്രീം കേസ് ബാധിക്കുന്നത് എല്‍.ഡി.എഫിനെയായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment