Saturday, April 16, 2011

എന്‍ഡൊസള്‍ഫാന്‍ ഗ്രാമങ്ങളില്‍ 6ൂണഹത്യ അനുവദിക്കണം



എന്‍ഡൊസള്‍ഫാന്‍ ഗ്രാമങ്ങളില്‍ ഭ്രൂണഹത്യ അനുവദിക്കുകയാണ് ആ അമ്മമാരോട് പരിഷ്കൃത ലോകത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ നീതി. ശനിയാഴ്ച ഇന്ത്യാ വിഷന്‍ ന്യൂസാണ് എന്‍ഡൊസള്‍ഫാന്‍ ഗ്രാമങ്ങളിലെ അമ്മമാര്‍ ഭ്രൂണഹത്യ നടത്തുന്നതായി വെളിപ്പെടുത്തിയത്. മംഗലാപുരത്ത് വെച്ച് നിയമവിരുദ്ധമായാണ് ഇത് ചെയ്യുന്നതെന്നും കേരളസര്‍ക്കാരോ ആരോഗ്യ വകുപ്പോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ശ്രീകല വ്യക്തമാക്കുന്നു. ഇത് നിയമ ലംഘനമെന്ന് പറയുന്നതിനെക്കാള്‍ ക്രൂരത മറ്റെന്താണുള്ളത്. സര്‍ക്കാരും സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്ളാന്റേഷന്‍ കോര്‍പറേഷനും ചേര്‍ന്ന് ചെയ്ത മഹാപാപത്തെക്കാള്‍ വലുതൊന്നുമല്ല ഭ്രൂണഹത്യ. മൃഗതുല്യരായി നരകിക്കാന്‍ മാത്രം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനെക്കാള്‍ നല്ലത് ഭ്രൂണഹത്യയിലൂടെ അവയെ ബലി നല്‍കുക തന്നെയാണ്. ഭ്രൂണത്തിന്റെ അവസ്ഥ പരിശോധിച്ചറിയാനും ആവശ്യമെങ്കില്‍ ഭ്രൂണഹത്യ നടത്താനും നിയമപരമായി അനുമതിയും സംവിധനവും ഏര്‍പെടുത്തുകയാണ്് ഇവിടെ അടിയന്തിരമായി ചെയ്യേണ്ടത്. അല്ലാതെ ഇവിടുത്തെ അമ്മമാര്‍ മഹാപാതകം ചെയ്തു എന്ന് പ്രഖ്യാപിക്കുകയല്ല. അവര്‍ക്ക് ഇനിയെങ്കിലും മാനുഷിക പരിഗണന നല്‍കാന്‍ നാം തയാറാകണം. മതങ്ങളും നിയമങ്ങളും ഇതിനെതിരാണെങ്കില്‍ ഈ ഹതഭാഗ്യര്‍ക്കുവേണ്ടി പുതിയ നിയമങ്ങള്‍ ഉണ്ടാക്കണം.

3 comments:

  1. മൊയ്തു വാണിമേലിന്റെ അഭിപ്രായത്തോട് തീര്‍ത്തും യോജിക്കുന്നു. മതനിമങ്ങളായാലും രാജ്യനിയമങ്ങളായാലും അതൊക്കെ സ്വന്തം പുരോഗതിക്ക് വേണ്ടി മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അവ അവന്റെത്തന്നെ ജീവിതത്തിന്നും ജീവനും എതിരായിക്കൂടാ. എന്‍ഡോ സള്‍ഫാന് വേണ്ടി വാതിക്കുന്ന ഭരണക്കാരുള്ള നാട്ടില്‍ ഭരണീയര്‍ക്കുവേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ആര്‍ക്കുണ്ട് സമയം?

    ReplyDelete
  2. ആ അമ്മമാരുടെ വേദന ആരും അറിയുന്നില്ല.നമ്മള്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  3. മനുഷ്യ കോലം എന്ന് പറയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ജീവിക്കുന്ന ആപാവങ്ങളെ കണ്ട്‌ മനസ്സലിയാത്ത അധികാരി വര്‍ഗങ്ങളെ നാം ജനങ്ങള്‍ ശിക്ഷിക്കണം

    ReplyDelete