Sunday, April 10, 2011

ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും

Published on Sun, 04/10/2011 - 18:43 ( 1 hour 8 min ago)

ജമാഅത്ത് 124 മണ്ഡലങ്ങളില്‍ ഇടതിനെ പിന്തുണക്കും

കോഴിക്കോട്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമി 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കും. 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരിക്കും പിന്തുണ. അതേസമയം, എറനാട് മണ്ഡലത്തില്‍ സംഘടന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും.

കാസര്‍ഗോഡ്, മഞ്ചേരി, കൊണ്ടോട്ടി, മലപ്പുറം, വണ്ടൂര്‍ , കുന്ദംകുളം, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ, പൂഞ്ഞാര്‍ , വൈക്കം, അടൂര്‍ , ഇരവിപുരം, വര്‍ക്കല, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളിലാണ് യു.ഡി.എഫിനെ പിന്തുണക്കുക.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണം, വിപുലമായ ക്ഷേമ പദ്ധതികളും പെന്‍ഷനുകളും, പൊതുവിതരണ സമ്പ്രദായത്തെ ശക്തിപ്പെടുത്തല്‍, താരതമ്യേന അഴിമതിരഹിത ഭരണം, ന്യൂനപക്ഷങ്ങളുടെ ന്യായമായ താല്‍പര്യങ്ങളുടെ സംരംക്ഷണം തുടങ്ങിയ വിഷയങ്ങളില്‍
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ എല്‍.ഡി.എഫ് മന്ത്രിസഭ ഏറെ മുന്നിലാണെന്നും പ്രവര്‍ത്തകരുടെ കൂടി അഭിപ്രായ ശേഖരണം നടത്തിയ ശേഷമാണ് ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ ഇത്തരം നിലപാടില്‍ എത്തിയതെന്നും അമീര്‍ ടി ആരിഫലി പത്രക്കുറിപ്പില്‍ അറിയിച്ചു.

പ്രാദേശിക സാഹചര്യങ്ങള്‍, സംഘടനാപരമായ മുന്‍ഗണനകള്‍, മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.


2 comments:

  1. ന്യൂനപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങളുടെ സംരക്ഷണം എന്തൊക്കെയാണെന്നൊന്ന് വ്യക്തമാക്കി തരാമോ?

    ReplyDelete