Sunday, April 10, 2011

മലമ്പുഴയല്‍ ജെ.ഡി.യു സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ശരദ് യാദവ്


മലമ്പുഴയല്‍ ജെ.ഡി.യു സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് ശരദ് യാദവ്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ ജനതാദള്‍ യുണൈറ്റഡ്(ജെ.ഡി.യു) സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് എന്‍.ഡി.എ കണ്‍വീനര്‍ ശരദ് യാദവ് അറിയിച്ചു. ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം മാറ്റുന്നതെന്നും ശരദ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ശരിയല്ലെന്നും ജെഡിയു സ്ഥാനാര്‍ഥി മലമ്പുഴയില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറുകയാണെന്നും നേരത്തെ ശരദ് യാദവ് പറഞ്ഞിരുന്നു.

No comments:

Post a Comment