Sunday, March 13, 2011

ചിരിക്കാതിരിക്കുന്നതെങ്ങിനെ!


ചിരിക്കാതിരിക്കുന്നതെങ്ങിനെ!
ചിരിച്ചപ്പോള്‍ കൊഴിഞ്ഞത് എന്റെ പല്ല് മാത്രം....
-കടമ്മനിട്ട


മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും -

കുഞ്ഞാലിക്കുട്ടി

മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തനിക്കെതിരായ കേസുകള്‍ താന്‍ മരിച്ച് മണ്ണായാലേ തീരുകയുള്ളൂവെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും. കേസരി ജേണലിസ്റ്റ് ട്രസ്റ്റ് സംഘടിപ്പിച്ച ജനവിധി 2011ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
താന്‍ മന്ത്രിയായിരിക്കെ വിജിലന്‍സ് അന്വേഷണമോ അഴിമതി ആരോപണമോ ഒന്നും വന്നിട്ടില്ല. നിസ്സാര ആരോപണങ്ങളാണ് വന്നത്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ചിലര്‍ അതെടുത്തുകൊണ്ടു വരുന്നു.തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇട്ടിട്ട് പോകുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമോ എന്ന് പാണക്കാട് തങ്ങളാണ് തീരുമാനിക്കുക. രാഷ്ട്രീയ അന്തരീക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി മുമ്പിലുണ്ടാകുമെന്ന് ഇ. അഹമ്മദ് പറഞ്ഞത് മല്‍സരിക്കുമെന്ന അര്‍ഥത്തിലല്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞു. മാണിയും കോണ്‍ഗ്രസുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥനായിട്ടില്ല.
കെ.എം. മാണിക്ക് തന്നോട് വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായി ഓരോ കക്ഷികളും ഫൈറ്റ് ചെയ്യുന്നുണ്ട്. അതില്‍ വ്യക്തിപരമായ ശത്രുതയില്ല. ചിലര്‍ വ്യക്തിപരമായ ശത്രുത കാണിക്കുന്നുണ്ട്.
മുനീറിന്റെ ചാനല്‍ ലക്ഷ്യം വെക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ചര്‍ച്ചചെയ്ത് ധാരണ ഉണ്ടാക്കിയതാണെന്നായിരുന്നു മറുപടി. മുനീറിന്റെ ചാനല്‍ മുഖ്യമന്ത്രിക്ക് തെളിവ് നല്‍കിയതിനെ കുറിച്ച ചോദ്യംവന്നപ്പോള്‍ ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്‌ലിം സംഘടനകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലീഗ് പരിശ്രമം നടത്തിയിട്ടില്ല. ലീഗിന്റെ സമീപനങ്ങളുമായി യോജിക്കുന്നവരുമായി ചര്‍ച്ചനടത്തുകയും സഹകരിക്കുകയുമാണ് ചെയ്യുന്നത്. ബഹുമത സമൂഹത്തിന് നിരക്കാത്ത മനസ്സുള്ളവരുമായി സഹകരിക്കില്ല.
ഞങ്ങള്‍ക്കെതിരെ പരാതിവന്നാല്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് പീഡിപ്പിക്കും. വി.ഐ.പികളായ മറ്റ് ചിലര്‍ക്കെതിരെ പരാതിവന്നാല്‍ അത് നിരുപദ്രവമായ സമിതികള്‍ക്ക് വിടും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:

Post a Comment