Monday, March 14, 2011

എത്ര ഉന്നതരായാലും പീഡനക്കേസ് പ്രതികള്‍ക്ക് പരിപാവനത്വം കല്‍പ്പിക്കാനാവില്ലെന്ന് കോടതി

കൊച്ചി: രാഷ്ട്രീയ, ഉദ്യോഗതലങ്ങളില്‍ എത്ര ഉയര്‍ന്ന പദവികള്‍ വഹിച്ചവരായാലും പീഡനക്കേസുകളില്‍ പ്രതികളായവര്‍ക്ക് നിയമപരമായി പരിപാവനത്വം കല്‍പ്പിച്ച് നല്‍കാനാവില്ലെന്ന് ഹൈകോടതി. വിതുര പെണ്‍വാണിഭക്കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുന്‍ അഡീഷനല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കെ.സി.പീറ്റര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം. പശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്താല്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ബുദ്ധിയും അവകാശപ്പെടുന്ന ഒരു വിഭാഗം നമ്മുടെ സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ്.
സമീപകാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞാല്‍ അവരും സ്ത്രീത്വത്തെ കടന്നാക്രമിക്കുകയായിരുന്നെന്ന് പറയേണ്ടി വരും. സമീപകാലത്ത് ഒന്നോ രണ്ടോ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയാണ് ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിട്ടുള്ളത്. നിരവധി സ്ത്രീപീഡന വാര്‍ത്തകളാണ് ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. നിഷ്‌കളങ്കരായ പല പെണ്‍കുട്ടികളും ഇത്തരം മാംസവ്യാപാരത്തിന് ഇരകളാക്കപ്പെടുന്നു. ഇന്ത്യന്‍ പാരമ്പര്യവും സ്ത്രീ സങ്കല്‍പ്പവും പരിഗണിച്ചാല്‍ ഒരു പെണ്‍കുട്ടിയും സ്വമേധയാ സൗന്ദര്യവും ശരീരവും വില്‍ക്കാന്‍ തയാറാകുമെന്ന് കരുതാനാവില്ല. ഭരണഘടന സ്ത്രീകള്‍ക്ക് ഉയര്‍ന്ന ബഹുമാനം കല്‍പ്പിക്കുന്നുമുണ്ട്. എന്നാല്‍, വിതുര കേസിലേതുപോലെ പലരും ചതിക്കുഴിയില്‍പ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.


madhyamamdaily 15.03.11

2 comments:

  1. ഉന്നതർക്കും “ദുർബലനിമിഷം“ സംഭവിക്കാം
    പ്രാർഥനയുമായി കഴിയുന്നവരിലും “ദുർബലനിമിഷം“ സംഭവിക്കാം
    സാധരക്കാരിൽ സാധാരണക്കാരിലും “ദുർബലനിമിഷം“ സംഭവിക്കാം
    അതാണ് കാലം
    കലികാലം
    വർത്തമാനകാലം…….. അല്ലെ, മാഷെ ?

    ReplyDelete
  2. whoever it may be ,will have to be punished

    ReplyDelete