Monday, March 14, 2011

ICECREAM CASE;രണ്ട് വിദ്യാര്‍ഥിനികളുടെ ആത്മഹത്യ പുനരന്വേഷിച്ചേക്കും



ഐസ്ക്രീം കേസ് വിവാദങ്ങള്‍ക്കിടയില്‍ തമസ്കരിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യ പുനരന്വേഷിക്കാന്‍ സാധ്യത. കോഴിക്കോട്ടെ ഒരു പ്രശസ്ത ഗായകന്റെ മകളും കൂട്ടുകാരിയുമാണ് കോഴിക്കോട്ട് തീവണ്ടിക്ക് തലവെച്ച് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിറകില്‍ ചിലഉന്നത രാഷ്ട്രീയക്കാരുടെ പ്രേരണകുറ്റമുണ്ടെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നെങ്കിലും പൊലീസ് അത് തമസ്കരിക്കാനാണ് ശ്രമിച്ചത്. ഇപ്പോള്‍ വിദ്യാര്‍ഥിനികളായ ഇവരുടെ പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കാണാനില്ലെന്നാണ് വിവരം. ആത്മഹത്യക്ക് മുമ്പെ രണ്ട് പെണ്‍കുട്ടികളും കോഴിക്കോട് നഗരത്തിലെ ഒരു ഫ്ളാറ്റില്‍ പോയിരുന്നതായും അവിടുന്ന് കരഞ്ഞുകൊണ്ടാണ് പുറത്തുവന്നതെന്നും അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ഇത്സംബന്ധിച്ച സൂചനകള്‍ ലഭിച്ചതായാണ് വിവരം. വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യാ പ്രേരണകുറ്റം പുനരന്വേഷണത്തിന് വിധേയമാക്കുമെന്നാണ് അറിയുന്നത്.

No comments:

Post a Comment