Wednesday, March 30, 2011

കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്


കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഓഫീസ് എന്നിവക്കെതിരെ മോശമായ പരാമര്‍ശം നടത്തിയതിന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കെപിസിസി ആക്ടിങ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസില്‍ അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ ഭൂരിഭാഗവും പെയ്‌മെന്റ് സീറ്റുകളാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും രാമചന്ദ്രന്‍ മാസ്്റ്റര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വികാരനിര്‍ഭരനായി പറഞ്ഞിരുന്നു. ടൈറ്റാനിയം അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതെന്നും മാസ്റ്റര്‍ വെളിപ്പെടുത്തി. പാര്‍ട്ടിക്കകത്തെ അഴിമതിക്കഥകള്‍ പറയാതിരിക്കുന്നതാണ് ഭേദമെന്നും അദ്ദേഹം തുറന്നടിച്ചു. ഈ പരാമര്‍ശങ്ങളാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്.


No comments:

Post a Comment