Wednesday, March 30, 2011

ഗുജറാത്തിലെ ക്ഷേത്രത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നത് 17 കൊലകള്‍


ഗാന്ധിനഗര്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ ക്ഷേത്രങ്ങളില്‍ 17 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. 900 മോഷണവും പിടിച്ചുപറിയും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

4 കൊലപാതക ശ്രമങ്ങളും 24 തവണ ക്ഷേത്ര ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. 2005 ഒക്‌റ്റോബര്‍ മുതല്‍ 2010 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. ഇതില്‍ പ്രതികളായ ഭൂരിഭാഗം പേരും അറസ്റ്റ് ചെയ്യപ്പെട്ടുവെന്നു മന്ത്രി സഭയെ അറിയിച്ചു.

No comments:

Post a Comment