Monday, March 14, 2011

തവനൂരില്‍ ഇടത് സ്വതന്ത്രന്‍ കെ.ടി ജലീല്‍

തവനൂരില്‍ ഇടത് സ്വതന്ത്രന്‍ കെ.ടി ജലീല്‍

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ ഇടത്മുന്നണിയുടെ സ്വതന്ത്രസ്ഥാനാര്‍ഥി കെ.ടി ജലീലായിരിക്കുമെന്ന് ഉറപ്പായി. എട്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും അതിലൊന്ന് തവനൂര്‍ ആയിരിക്കുമെന്നും ഇടത്മുന്നണി നേതൃത്വം വ്യക്തമാക്കികഴിഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെ ഇടത് മുന്നണിയുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ജലീല്‍. സി.പി.എമ്മിന് വിജയപ്രതീക്ഷയുള്ള ഒരു മണ്ഡലമെന്ന നിലയില്‍ തവനൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്ന കീഴ്‌വഴക്കം ഒഴിവാക്കിയാണ് സ്വതന്ത്രനെ മത്സരിപ്പിക്കുന്നത്. സംസ്ഥാന നേതൃത്വം നേരിട്ടിടപെട്ടാണ് ജലീലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

No comments:

Post a Comment