Tuesday, March 29, 2011

കോണ്‍ഗ്രസില്‍ പെയ്‌മെന്റ് സീറ്റ്


കോണ്‍ഗ്രസില്‍ പെയ്‌മെന്റ് സീറ്റ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സ്വേഛാധിപത്യം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നാശത്തിന് വഴിയൊരുക്കുമെന്ന് പറഞ്ഞ് മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവും കെ.പി.സി.സി എക്‌സി. അംഗവുമായ കെ.കെ. രാമചന്ദ്രന്‍മാസ്റ്റര്‍ പൊട്ടിക്കരഞ്ഞു.

പ്രതിഛായയുള്ളവരെ പുറത്തിരുത്തി അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഇരുവര്‍ക്കും. അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയത് ഉള്‍പ്പെടെ ഭൂരിഭാഗവും പെയ്‌മെന്റ് സീറ്റുകളാണ്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. കാര്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ തന്നെ സസ്‌പെന്റ് ചെയ്താല്‍ കെ.പി.സി.സി ഓഫീസിന് മുന്നില്‍ നിരാഹാരം കിടക്കുമെന്നും കോണ്‍ഗ്രസുകാരനായി മരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കരഞ്ഞുകൊണ്ട് രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.

'ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. പ്രതിഛായയുള്ളവരെ ഒതുക്കി മൂലക്കിടുകയാണ് ഇവരുടെ രീതി. പാര്‍ട്ടിക്കകത്തെ അഴിമതിക്കഥകള്‍ പറയാതിരിക്കുന്നതാണ് ഭേദം. എവിടേക്കാണ് ഈ പാര്‍ട്ടി പോകുന്നത്? ഹൈക്കമാന്റില്‍ പരാതിപ്പെട്ടിട്ടൊന്നും കാര്യമില്ല. ഹൈക്കമാന്റ് ഓഫീസില്‍ ഇവരുടെ ഒരു റാക്കറ്റുണ്ട്. പരാതികളൊക്കെ ഇവിടെ മുക്കിക്കളയും. പാര്‍ട്ടിയില്‍ ഒരുപാടാളുകള്‍ എന്റെ അഭിപ്രായമുള്ളവരുണ്ട്. നടപടി ഭയന്ന് പുറത്ത് പറയുന്നില്ലെന്ന് മാത്രം. കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ് എന്റെ ആഗ്രഹം. മരിച്ചാല്‍ ത്രിവര്‍ണ പതാക പുതപ്പിക്കണമെന്ന് ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്' -രാമചന്ദ്രന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

1 comment:

  1. Varatte Varatte itharam thikattalukal iniyum varanundu kathirikkuka.....

    ReplyDelete