Monday, March 28, 2011

നേതാക്കളുടെ ഫാഷിസം

തങ്ങള്‍ക്കിഷ്ടമില്ലാത്തത് പറയുന്നവരെയെല്ലാം അടിച്ച് ശരിപ്പെടുത്തിയെടുക്കാം എന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തീരുമാനിച്ചുവോ? ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വെച്ച് സി.പി.?ം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്.
ഏഷ്യാനെറ്റിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ 'പോര്‍ക്കള'ത്തിന്റെ ചിത്രീകരണത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് പി. ഷാജഹാനെ കൈയേറ്റം ചെയ്തു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ തിങ്കളാഴ്ച വൈകീട്ട് നടന്ന മുഖാമുഖം ചിത്രീകരണത്തിനിടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എം.എല്‍.എയും സംഘവും വികലാംഗന്‍ കൂടിയായ ഷാജഹാനെ കൈയേറ്റം ചെയ്തത്.
ഷാജഹാനെ മര്‍ദിച്ചെന്ന പരാതിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനടക്കം കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. മുഖാമുഖം പരിപാടിയില്‍ പി. ശശി വിഷയം ഉയര്‍ന്നുവന്നതാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ പ്രകോപിപ്പിച്ചതത്രെ. ചര്‍ച്ചയുടെ ചിത്രീകരണം കഴിഞ്ഞയുടന്‍ പി. ജയരാജന്‍ എം.എല്‍.എ പിന്നാലെവന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചതായും അസഭ്യവര്‍ഷം ചൊരിഞ്ഞതായും പിന്നീട് ജയരാജന്‍ ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയതായും ഷാജഹാന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് മുസ്ലിം ലീഗ് എം.എല്‍.എയുടെ വീട്ടില്‍ ചെന്നപ്പോഴായിരുന്നു ഇന്ത്യാവിഷന്‍ കാമറാ മാന് മര്‍ദ്ദനമേറ്റത്. കോഴിക്കോട് വെച്ചും ഇന്ത്യാവിഷന്റെ മറ്റൊരു കാമറാമാന് മര്‍ദ്ദനമേറ്റു.
രാഷ്ട്രയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവതെയെല്ലാം അടിച്ചൊതുക്കാമെന്നത് ശരിയായ ഫാഷിസ്റ്റ് രീതിയാണ്. ഇപ്പോള്‍ പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ളത് നാളെ മറ്റുള്ളവര്‍ക്കെതിരെയുമാകാം. രാഷ്ട്രീയക്കാര്‍ക്കിടയില്‍ വേരൂന്നുന്ന ഇത്തരം ഫാഷ്സറ്റ് പ്രവണതകള്‍ തുറന്നുകാട്ടപ്പെടണം.

1 comment:

  1. മാധ്യമ പ്രവർത്തകർക്ക് നേരെയെന്നല്ല, ആർക്ക് നേരയുള്ള അക്രമവും അപലപനീയം തന്നെ. പക്ഷെ റിപോർട്ടിംഗ് ഏകപക്ഷീയമാകുമ്പോഴോ? മുസ്ലിം ലീഗ് എം.എല്‍.എയുടെ വീട്ടില്‍ ചെന്നപ്പോൾ ഇന്ത്യാവിഷന്‍ കാമറാ മാന് മര്‍ദ്ദനമേറ്റത് ആരും ആഘോഷിച്ചില്ലല്ലോ? അപ്പോൾ ഇതിന്റെയൊക്കെ പുറകിൽ വ്യക്തമായ അജണ്ടകളില്ലേ?

    ReplyDelete