Tuesday, March 15, 2011

ജപ്പാനിലെ ദുരന്തങ്ങള്‍ക്ക് സാക്ഷിയായി അരുന്ദതി ദല്‍ഹിയിലെത്തി

ജപ്പാനിലെ ദുരന്തങ്ങള്‍ നേരിട്ടറിഞ്ഞ്
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ
അരുന്ദതി റോയ് ഇന്ത്യയില്‍ തിരിച്ചെത്തി.
ജപ്പാനെ തകര്‍ത്ത ഭൂകമ്പവും സുനാമി തിരകളുടെ താണ്ഡവവും നടക്കുമ്പോള്‍ അരുന്ധതി ടോക്കിയോവിലായിരുന്നു. ആയിരങ്ങള്‍ മരിക്കുകയും അതിലേറെപേര്‍ക്ക് താമസമടക്കം സര്‍വസ്വവും നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തിന് സാക്ഷിയായ ശേഷം അവര്‍ ദല്‍ഹിയിലെത്തിയിരിക്കയാണ്.
രണ്ട് ദിവസമായി അവരെകുറിച്ച് ടോക്കിയോവില്‍
നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തത്
സുഹൃത്തുക്കളെ ആശങ്കപ്പെടുത്തിയിരുന്നു.
ആണവനിലയങ്ങള്‍ക്കും ആണവായുധങ്ങള്‍ക്കും
എതിരെ ധീരമായി എഴുതുകയും പ്രസംഗിക്കുയും നിലപാടെടുക്കുകയും ചെയ്ത ബുക്കര്‍പ്രൈസ് ജേതാവ് തിങ്കളാഴ്ചയാണ് ദല്‍ഹിയിലെത്തിയത്. ആണവശക്തിയുടെ അപകടാവസ്ഥയും
അതിന്റെ ദുരന്തവും അറിഞ്ഞാണ് അവരെത്തിയിരിക്കുന്നത്. തന്റെ അനുഭവങ്ങള്‍ അവര്‍ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുക.


4 comments:

  1. അണവപ്ലാന്റുകള്‍ക്ക് അടയിരിക്കുന്നവരും
    അതിനുവേണ്ടി തലല്‍ കൂടുന്നവരും
    ജപ്പാനില്‍ നിന്നും പാഠം ഉള്‍കൊള്ളുമെന്ന്
    നമുക്ക് പ്രതീക്ഷിക്കാം

    ReplyDelete
  2. ആരും ആരില്‍ നിന്നും പഠിക്കില്ല. വര്‍ദ്ധിതവീര്യത്തോടെ
    ഇന്ത്യയില്‍ ന്യൂക്ലിയര്‍പ്ലാന്റുകള്‍ വരും,
    ഒരു ദുരന്തവും മനുഷ്യനെ ഒന്നും പഠിപ്പിച്ചിട്ടില്ല.

    ReplyDelete
  3. മനുഷ്യന്‍ ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിച്ചിരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായേനേ...

    ReplyDelete
  4. നരകം സൃഷ്ടിക്കുന്നത് ആരാകും...
    അദൃശ്യനായ പിശാചോ അതോ...?

    മുഹമ്മദ് ശമീം
    നാവ്, ദിശ

    ReplyDelete