Saturday, March 12, 2011

ജപ്പാനില്‍ ആണവ നിലയത്തില്‍ വന്‍ പൊട്ടിത്തെറി

ജപ്പാനില്‍ ആണവ നിലയത്തില്‍ വന്‍ പൊട്ടിത്തെറി

ടോകിയോ: സുനാമിയില്‍ കേടുപാടു സംഭവിച്ച ഫുകുഷിമയിലെ ഡയ്ച്ചി ആണവ ആണവ നിലയത്തില്‍ വന്‍ പൊട്ടിത്തെറി. ആണവ നിലയം ഹൈഡ്രജന്‍ ഉപയോഗിച്ച് തണുപ്പിക്കാനുളള ശ്രമത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. റിയാക്ടറില്‍ നിന്ന് കനത്ത പുക ഉയരുന്ന ദൃശ്യം ജപ്പാന്‍ ടി.വി പുറത്തുവിട്ടു.

അതെ സമയം പൊട്ടിത്തെറി ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ റിയാക്ടറിലല്ല പൊട്ടിത്തെറിയുണ്ടായതെന്നും ജപ്പാന്‍ ന്യൂക്ലിയര്‍ സേഫ്റ്റി കമ്മീഷന്‍ അറിയിച്ചു. അതിനിടെ റിയാക്ടറിനകത്തെ സമ്മര്‍ദം ലഘൂകരിക്കാന്‍ നിലയത്തിന്റെ ഓപ്പറേറ്റര്‍മാരായ ടോകിയോ ഇലക്ട്രിക് പവര്‍ കമ്പനി തീവ്രശ്രമം നടത്തുകയാണ്.

ഇതിന് സാധിച്ചില്ലെങ്കില്‍ അന്തരീക്ഷത്തില്‍ ആണവ വികരണങ്ങള്‍ അപകടമായ തോതില്‍ വ്യാപിക്കാന്‍ ഇടയുണ്ട്. മനുഷ്യനും ജന്തുക്കള്‍ക്കും ഇത് കനത്ത ഭീഷണിയുണ്ടാക്കും.


No comments:

Post a Comment