Monday, February 14, 2011

'ഐസ്‌ക്രീം മൊഴിമാറ്റാന്‍ മാധ്യമപ്രവര്‍ത്തകനും സഹായിച്ചു

കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ സാക്ഷിയുടെ മൊഴിമാറ്റാന്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകനും സഹായിച്ചതായി കെ.എ. റഊഫ്. കേസില്‍ സാക്ഷിയായ മാങ്കാവ് ജമീലയെ ഞങ്ങളുമായി ബന്ധപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകനാണ്. ജമീലക്ക് ഇതിനായി 3.5 ലക്ഷം രൂപ നല്‍കി. വഹാബിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ്ഹൗസില്‍വെച്ചാണ് സാക്ഷിയെ ഞാനും വക്കീലും ചേര്‍ന്ന് മൊഴിമാറ്റി പറയാന്‍ പഠിപ്പിച്ചത്. വഹാബ് ഇക്കാര്യം അറിയാനിടയില്ല. അജിതയൊഴികെ എല്ലാവരും കൂറുമാറിയ കേസില്‍ ജമീലയുടെ മൊഴി പ്രധാനഘടകമല്ലെങ്കിലും എല്ലാവരും മൊഴിമാറ്റിയ സ്ഥിതിക്കായിരുന്നു ജമീലക്കുകൂടി പണം നല്‍കിയത്. ഇതെല്ലാം പൊലിസില്‍ പറഞ്ഞതായും രേഖകള്‍ കൈമാറിയതായും റഊഫ് പറഞ്ഞു.

-------------------------------------------------------------------------------------

ഐസ്ക്രീം പെണ്‍വാണിഭക്കേസ് അന്വേഷിക്കാന്‍ അന്വേഷി ചുമതലപ്പെടുത്തിയ ആക്ടിവിസ്റ്റുകളില്‍ ഒരാളായിരുന്നു ജമീല. പ്രതികളായ ചിലരെ കണ്ടും സംസാരിച്ചും അവരുടെ സംഭാഷണങ്ങള്‍ ടേപ്പ് ചെയ്യാന്‍ ശ്രമിച്ചും അന്വേഷിക്കൊപ്പം നിന്ന ജമീലയും റമീല സുഖദേവും പിന്നീട് അന്വേഷി വിരുദ്ധരായി. ജമീലയെ പ്രതികള്‍ സ്വാധീനിച്ചതായി അന്ന്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് അന്ന് സ്വന്തം പത്രത്തില്‍ ഘോരഘോരം ഐസ്ക്രീം കഥകളെഴുതിയ പത്രപ്രവര്‍ത്തകനും.അന്ന് ജന്മഭൂമിയിലായിരുന്നു. ഇന്ന് മറ്റൊരു പത്രത്തില്‍ .

1 comment:

  1. മാ‍ധ്യമ പ്രവര്‍ട്ട്താകാര്‍ 5%മെങ്കിലും നന്ന്നായ്യിരുന്നെങ്കില്ല് നമ്മുടെ ന്നാട്ടീല്‍
    ഇത്ഥ്രയൂം ക്കാലാം മാടമ്പി ഭരണം നിലനില്ക്കുമാ‍യിരുന്നീല്ല്ലല്ല്ലോ‍ാ‍ാ !!!
    ഈ റൌഫിനെന്താ ഇന്റെര്‍ നെറ്റീനെക്കുറിക്ക്ചൂം ബ്ബ്ല്ലോഗിനീക്കുറ്രിക്ക്ചും ഒന്നും അറിയ്യില്ലല്ല്ലോ ... ആ രേഖകളെല്ലാം ഒന്നൂ ബ്ല്ലോഗില്ലിട്ടിരുന്നെങ്കില്‍
    അയാള്‍ രക്ക്ഷപ്പെട്ട്റ്റേനെ.(ഇത്ഥ്ഹില്‍ ടാഇപ്പ് ച്ചെയ്യാ‍ാന്‍ വളാരെ പ്രയാസമുണ്ടല്ല്ല്))

    ReplyDelete